സിറിയയിൽ ചാവേറായി പൊട്ടിത്തെറിക്കാൻ ആഗ്രഹിച്ച ആലിസൺ: ഐഎസ് ഭീകരതയുടെ സ്ത്രീ രൂപം; വീഡിയോ കാണാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിറിയയിൽ ചാവേറായി പൊട്ടിത്തെറിക്കാൻ ആഗ്രഹിച്ച ആലിസൺ: ഐഎസ് ഭീകരതയുടെ സ്ത്രീ രൂപം; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 10:32 pm IST
FacebookTwitterWhatsAppTelegram

ലോകം മുഴുവൻ തങ്ങളുടെ കാൽക്കീഴിലാക്കാൻ അനുദിനം ഭീകരാക്രമണങ്ങളും ചാവേർ സ്‌ഫോടനങ്ങളും നടത്തുകയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ. സിറിയ, ഇറാഖ്, പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വെച്ച് പരിശീലനം നൽകിയ ശേഷം വികസിത രാജ്യങ്ങളിൽ ഭീകരാക്രമണം നടത്തുകയും അതിലൂടെ ലോകമെമ്പാടും ശരിഅത്ത് നിയമങ്ങൾ നടപ്പിലാക്കുകയുമാണ് ഇവരുടെ ലക്ഷ്യം. ആണുങ്ങൾ മാത്രം ഏർപ്പെട്ടിരുന്ന ഭീകര പ്രവർത്തനങ്ങളിൽ ഇന്ന് പെൺചാവേറുകളും സജീവമായിരിക്കുകയാണ്. ഇത്തരത്തിൽ ചാവേറുകളാകാൻ സ്ത്രീകളെ തട്ടിക്കൊണ്ട് പോകുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഐഎസിന്റെ വനിതാ വിഭാഗ മേധാവിയെപ്പറ്റിയുളള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

യുഎസിലെ മുൻ അദ്ധ്യാപികയാണ് ഒടുവിൽ കുറ്റസമ്മതം നടത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഐഎസിന്റെ വനിതാവിഭാഗത്തിനുള്ള എല്ലാ ഓപ്പറേഷനും സംഘടിപ്പിച്ചിരുന്ന ഭീകരസംഘടനയുടെ ഉന്നതചുമതല വഹിച്ച ആലിസൺ ഫ്ളൂക്കെ-എക്രെൻ എന്ന 42 കാരിയാണിത്. ഉം മുഹമ്മദ് അൽ അമ്രികി എന്നും ഇവർ അറിയപ്പെട്ടിരുന്നു. ഐഎസ്ഐഎസിന്റെ ”ഖതീബ നൂസായ്ബാ” എന്ന മിലിട്ടറി ബറ്റാലിയന്റെ നേതാവായിരുന്നു ആലിസൺ. ചാവേർ ബെൽറ്റുകൾ, എകെ-47 റൈഫിളുകൾ, ഗ്രനേഡുകൾ എന്നിവ ഉപയോഗിക്കാൻ വനിതാ ഭീകരരെ പരിശീലിപ്പിച്ചിരുന്നത് ഇവരാണ്. സിറിയയിൽ നൂറിലധികം സ്ത്രീകൾക്ക് ഇവർ പരിശീലനം നൽകിയിരുന്നു. 10, 11 വയസുള്ള കുട്ടികൾ പോലും ഇവരുടെ പരിശീലനം നേടിയിട്ടുണ്ടെന്നാണ് റിപ്പോർ്ട്ടുകൾ തെളിയിക്കുന്നത്.

2011 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ സിറിയ, ലിബിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ ഭീകരപ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകിയിരുന്നു. നിരവധി ആളുകൾ കൊല്ലപ്പെടാത്ത ഏതൊരു ആക്രമണവും അനാവശ്യം ആലിസണിന്റെ പരേതനായ ഭർത്താവ് തീവ്രവാദ സംഘടനയായ അൻസാർ അൽ-ശരിയ സംഘടനയിൽ അംഗമായിരുന്നു. ഇയാളോടൊപ്പം ഈജിപ്തിലും ലിബിയയിലും തുർക്കിയിലും ആലിസൺ താമസിച്ചിട്ടുണ്ട്. പിന്നീട് സിറിയയിലേക്കും പോയതോടെ ഐഎസിന്റെ സ്നൈപ്പർ ഗ്രൂപ്പിന്റെ നേതൃസ്ഥാനം ഭർത്താവിന് ലഭിച്ചു. സിറിയയിൽ ആയിരുന്നപ്പോൾ യുഎസിലെ ഷോപ്പിങ് മാളുകളിലും യൂണിവേഴ്സിറ്റി ക്യാമ്പസുകളിലും ബോംബിടുന്നത് സംബന്ധിച്ച് ആലിസൺ ഗൂഢാലോചന നടത്തിയിരുന്നു.

അഞ്ച് ഐഎസ് ഭീകരരെ ആലിസൺ വിവാഹം കഴിച്ചിട്ടുണ്ട്. ഇവർ അഞ്ച് പേരും വിവിധ ആക്രമണങ്ങളിലായി മരിച്ചതായാണ് റിപ്പോർട്ട്. അഞ്ച് ഭർത്താക്കന്മാരിലായി അഞ്ച് കുട്ടികളുമുണ്ട് ആലിസണ്. 2019ൽ സിറിയയിൽ വെച്ച് യുഎസ് സൈനികരുമായി നടന്ന പോരാട്ടത്തിനിടെയാണ് ആലിസൺ കീഴടങ്ങിയത്.

Tags: allison fluke-ekrenPakistanISISIRANsyriaIS terrorists
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies