അഗ്നിവീരൻമാർക്ക് പ്രതിരോധ മന്ത്രാലയത്തിൽ 10 ശതമാനം സംവരണം; പ്രഖ്യാപനവുമായി രാജ്‌നാഥ് സിംഗ്; ആവശ്യമായ നിയമഭേദഗതികളും പ്രായപരിധിയിൽ ഇളവുകളും വരുത്തും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിവീരൻമാർക്ക് പ്രതിരോധ മന്ത്രാലയത്തിൽ 10 ശതമാനം സംവരണം; പ്രഖ്യാപനവുമായി രാജ്‌നാഥ് സിംഗ്; ആവശ്യമായ നിയമഭേദഗതികളും പ്രായപരിധിയിൽ ഇളവുകളും വരുത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 03:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഗ്നിവീരൻമാർക്ക് പ്രതിരോധ മന്ത്രാലയത്തിൽ 10 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പ്രതിരോധ മേഖലയിലെ 16 സ്ഥാപനങ്ങളിലും സംവരാണാനുകൂല്യം ലഭിക്കും. കേന്ദ്ര സായുധ പോലീസ് സേനയിലും അസം റൈഫിളിലും പത്തു ശതമാനം സീറ്റുകൾ മാറ്റിവെച്ചതായി നേരത്തെ തന്നെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ തീരദേശ സേന, ഡിഫൻസ് സിവിലിയൻ തസ്തികകൾ, 16 പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലാണ് അഗ്നിവീരൻമാർക്ക് 10 ശതമാനം സംവരണം ഉറപ്പാക്കുക. വിമുക്തഭടന്മാർക്ക് നിലവിലുള്ള സംവരണത്തിന് പുറമെയാണ് ഈ സംവരണം.

പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ സമാനമായ ഭേദഗതികൾ വരുത്താനും പ്രതിരോധ മന്ത്രാലയം നിർദേശിക്കും. സംവരണം നടപ്പിലാക്കുന്നതിന് നിലവിലുള്ള നിയമന ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്നും പ്രായപരിധിയിൽ ആവശ്യമായ ഇളവുകൾ ഏർപ്പെടുത്തുമെന്നും പ്രതിരോധമന്ത്രി അറിയിച്ചു.

കര, വ്യോമ, നാവിക സേനാ മേധാവികളുമായി പ്രതിരോധമന്ത്രി നടത്തിയ അടിയന്തിര കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി തുടങ്ങിയവർ പ്രതിരോധ മന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.

രാജ്യത്തെ വിവിധ മേഖലകളിൽ അഗ്‌നിപഥിന്റെ പേരിൽ ഉണ്ടാക്കുന്ന തെറ്റിദ്ധാരണകളും കലാപവും ഏറെ ഗൗരവത്തോടെ പ്രതിരോധ ആഭ്യന്തര വകുപ്പുകൾ കാണുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മൂന്ന് സേനാവിഭാഗങ്ങളുടെ വിവിധ തലത്തിലെ ഉന്നത ഉദ്യോഗസ്ഥർ മാസങ്ങളായി നടത്തിയ വിശകലനങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് അഗ്നിപഥ് പദ്ധതിയുടെ തീരുമാനമുണ്ടായത്. ഈ പദ്ധതി ദീർഘകാല ലക്ഷ്യത്തോടെയാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

 

Tags: RESERVATIONAgniveersAgnipath Scheme
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies