പരാതി പിൻവലിക്കാൻ സമ്മർദ്ദം; സുഹൃത്തുവഴി വാഗ്ദാനം ചെയ്തത് 1 കോടി രൂപ; വിജയ് ബാബുവിനെതിരെ നിർണായക വെളിപ്പെടുത്തലുമായി പരാതിക്കാരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരാതി പിൻവലിക്കാൻ സമ്മർദ്ദം; സുഹൃത്തുവഴി വാഗ്ദാനം ചെയ്തത് 1 കോടി രൂപ; വിജയ് ബാബുവിനെതിരെ നിർണായക വെളിപ്പെടുത്തലുമായി പരാതിക്കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 06:25 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: പീഡനക്കേസിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ട് നടനും നിർമ്മാതാവുമായ വിജയ് ബാബു പണം വാഗ്ദാനം ചെയ്തതായി പരാതിക്കാരി. സുഹൃത്തുവഴി ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് പരാതിക്കാരി പറയുന്നത്. ഒരു സ്വകാര്യ ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തുവഴി ഒരു കോടി രൂപ വിജയ് ബാബു വാഗ്ദാനം ചെയ്തിരുന്നു. തനിക്ക് വേണമെങ്കിൽ ആ പണം വാങ്ങി സുഖമായി ജീവിക്കാമായിരുന്നു. എന്നാൽ ആ പാതയല്ല തിരഞ്ഞെടുക്കുന്നത്. നീതി കിട്ടുന്നതുവരെ പോരാടുമെന്നും നടി വ്യക്തമാക്കി.

പരാതി നൽകിയ ശേഷം അത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് ഒരു കോടി രൂപ നൽകിയിട്ടുണ്ടെങ്കിൽ മറ്റുള്ളവർക്കും സമാനമായ രീതിയിൽ പണം നൽകിയിരിക്കും. എത്ര രൂപ വാഗ്ദാനം ചെയ്താലും പരാതിയിൽ നിന്നും പിന്മാറില്ല. കേസുമായി മുന്നോട്ട് പോകും. അതിഭീകരമായ മാനസിക സംഘർഷത്തിലൂടെയായിരുന്നു കടന്നു പോകുന്നത്. പരാതി നൽകുന്ന സമയത്ത് പേര് പുറത്തുവരുമെന്ന് വക്കീൽ പറഞ്ഞിരുന്നു. അത് താങ്ങാൻ മനസ്സിനെ പാകപ്പെടുത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

അധികാരവും പണവും ഉപയോഗിച്ച് വിജയ് ബാബു മാന്യനായി നടക്കുന്നത് സഹിക്കാൻ കഴിയില്ല. ഇക്കാരണത്താലാണ് പരാതിയുമായി രംഗത്തുവരാൻ തീരുമാനിച്ചത്. തന്റെ അതേ അവസ്ഥ മറ്റുള്ളവർക്കും വരാം. ഇതും പരാതിയുമായി മുന്നോട്ടുവരാൻ കാരണമായിരുന്നുവെന്നും നടി പറഞ്ഞു.

തന്റെ സിനിമാ ഭാവി നശിപ്പിക്കാൻ  വിജയ് ബാബു ശ്രമിച്ചിരുന്നു. തനിക്ക് വന്ന അവസരം സംവിധായകനെ വിളിച്ച് മുടക്കി. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശക്തമായ ശ്രമമാണ് നടൻ നടത്തുന്നത്. അമ്മ സംഘടനയിൽ ഉൾപ്പെട്ടവരടക്കം നിരവധി പ്രമുഖർ വിജയ് ബാബുവിനെ അനുകൂലിച്ച് സംസാരിച്ചിട്ടുണ്ട്. അവർക്കും പണം ലഭിച്ചിരിക്കാനാണ് സാദ്ധ്യത. നീതിന്യായ വ്യവസ്ഥയെ ബഹുമാനിച്ചുകൊണ്ടുള്ള സമീപനമാണ് തന്നിൽ നിന്നും ഉണ്ടായതെന്നും നടി പ്രതികരിച്ചു. പരാതി നൽകിയ ശേഷം ആദ്യമായാണ് നടി പ്രതികരിക്കുന്നത്.

അതേസമയം നടി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷകളിൽ കോടതിയിൽ വാദം തുടരുകയാണ്. ഇതിനിടെയാണ് നടിയുടെ ഗുരുതര വെളിപ്പെടുത്തൽ. പീഡന പരാതിയിലും, പേര് വെളിപ്പെടുത്തിയെന്ന പരാതിയിലുമാണ് വിജയ് ബാബുവിനെതിരെ കേസുകൾ എടുത്തിരിക്കുന്നത്.

Tags: caserape caseactressvijay babu
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies