കോഴിക്കോട്: വളയത്ത് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ചെക്യാട് വില്ലേജ് ഓഫീസ് പരിസരത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വില്ലേജ് ഓഫീസ് പരിസരത്ത് നിന്നും രണ്ട് സ്റ്റീൽ ബോംബുകൾ ആണ് കണ്ടെത്തിയത്. മുഖ്യമന്ത്രിയ്‌ക്കെതിരായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സംസ്ഥാനത്ത് ദിനവും കോൺഗ്രസ്- സിപിഎം സംഘർഷങ്ങൾ അരങ്ങേറുകയാണ്. ഇതിന്റെ ഭാഗമായുള്ള ആക്രമണങ്ങൾക്കായി കൊണ്ടുവന്ന ബോംബ് ആണോ കണ്ടെത്തിയത് എന്നാണ് സംശയിക്കുന്നത്. അടുത്തിടെ കുറ്റ്യാടിയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബ് ആക്രമണം നടന്നിരുന്നു.
Comments