ഉന്നാവ്: ഭാര്യയെ കടിച്ച പാമ്പിനെ ജീവനോടെ പിടികൂടി കുപ്പിയിലാക്കി ആശുപത്രിയിൽ എത്തിച്ച് ഭർത്താവ്. കടിയേറ്റ ഭാര്യയ്ക്കൊപ്പമാണ് ഇയാൾ പാമ്പിനെയും ആശുപത്രിയിൽ എത്തിച്ചത്. ഉത്തർ പ്രദേശിലെ ഉന്നാവിലായിരുന്നു സംഭവം.
രോഗിക്കൊപ്പം പാമ്പിനെയും കണ്ട ഡോക്ടർമാരും ആശുപത്രി ജീവനക്കാരും പരിഭ്രാന്തരായി. ഏത് തരം പാമ്പാണ് കടിച്ചതെന്ന് ചോദിക്കുമ്പോൾ കൃത്യമായ ഉത്തരം നേരിട്ട് നൽകുന്നതിന് വേണ്ടിയാണ് പാമ്പുമായി ആശുപത്രിയിൽ എത്തിയതെന്ന് ഇയാൾ മറുപടി നൽകി.
പാമ്പിനെ കണ്ട് ബോദ്ധ്യപ്പെട്ടുവെങ്കിൽ അതിനെ സുരക്ഷിതമായി അടുത്ത കാട്ടിൽ തുറന്ന് വിടാമെന്ന് യുവാവ് സമ്മതിച്ചു. പാമ്പിന് ശ്വാസം കിട്ടുന്നതിന് വേണ്ടി കുപ്പിയിൽ ദ്വാരം ഇട്ടതായും ഇയാൾ പറഞ്ഞു. നിലവിൽ പാമ്പ് കടിയേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ് എന്നാണ് വിവരം.
Comments