തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലെ പശുതൊഴുത്ത് പുതുക്കി പണിയുന്നതിന് വേണ്ടിയാണ് 42 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പാണ് ഇത് സംബന്ധിച്ച തുക അനുവദിച്ച് കൊണ്ട് ഉത്തരവ് ഇറക്കിയത്.
പശുതൊഴുത്ത് വൃത്തിയാക്കുന്നതിന് പുറമേ ചുറ്റുമതിലിന്റെ അറ്റകുറ്റ പണിക്കായും തുക വകയിരുത്തിയിട്ടുണ്ട്. ചീഫ് എഞ്ചിനീയറുടെ വിശദമായ പഠനത്തിനൊടുവിലാണ് തുക അനുവദിക്കുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് പുതിയ കാറുകള്‍ വാങ്ങാന്‍ 88 ലക്ഷം രൂപകഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ആറ് മാസം മുമ്പ് ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ കാറ് വേണ്ടെന്ന് വെച്ചാണ് പുതിയ കാറുവാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനച്ചത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കടന്നു പോകുമ്പോള്‍ സര്‍ക്കാരിന്റെ അനാവശ്യ ധൂര്‍ത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് ക്ലിഫ് ഹൗസിലെ തൊഴുത്തിനായി ലക്ഷങ്ങള്‍ ചിലവഴിക്കുന്നത്.
Comments