കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അറസ്റ്റ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ അഞ്ച് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവും എന്ന വ്യവസ്ഥയിൽ ജാമ്യം നൽകണമെന്നായിരുന്നു കോടതി നിർദേശം. എറണാകുളം സൗത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെങ്കിൽ ചെയ്യാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നാളെ ക്രൗൺ പ്ലാസ, മരടിലെ ഫ്ളാറ്റ്, പനമ്പിള്ളി നഗറിലെ ഫളാറ്റ് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.
ജൂൺ 27 മുതൽ ജൂലൈ മൂന്ന് വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ തുടരണമെന്നാണ് കോടതി നിർദേശം. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് അന്വേഷണ സംഘത്തോടൊപ്പം സഹകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു. തെളിവെടുപ്പ് കൂടാതെ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലും ഇക്കാലയളവിൽ ഉണ്ടായേക്കും.
Comments