അരുണാചല്‍ പ്രദേശില്‍ കനത്ത മഴയും മണ്ണിടിച്ചിലും ;17 മരണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അരുണാചല്‍ പ്രദേശില്‍ കനത്ത മഴയും മണ്ണിടിച്ചിലും ;17 മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 06:28 pm IST
Facebook
Twitter
WhatsAppTelegram

ഇറ്റാനഗര്‍: സംസ്ഥാനത്ത് മഴയും മണ്ണിടിച്ചിലും ശക്തം. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 17 ആയി. 17 പേരുടെ ജീവനാണ് ഇതുവരെ നഷ്ടമായതെന്ന് അധികൃതര്‍ വ്യക്തമാക്കി. മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലുകള്‍ തുടരുകയാണ്. പഗതര മേഖലയില്‍ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.കുടിവെള്ള വിതരണത്തെയും വൈദ്യുതി വിതരണത്തെയും മഴ ബാധിച്ചു. പല ജില്ലകളിലും വന്‍ കൃഷി നാശവും ഉണ്ടായതായി സര്‍ക്കാര്‍ വ്യക്തമാക്കി.

ഹോളോങ്കി ജലശുദ്ധീകരണ പ്ലാന്റിലെ തൊഴിലാളിയെ മണ്ണിടിച്ചിലില്‍ കാണാതായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെ മൃതദേഹം കണ്ടെത്തി. പശ്ചിമ സിയാങ് ജില്ലയില്‍ അരുണാചല്‍ പ്രദേശ് ഹൈവേ പ്രോജക്ടില്‍ ഏര്‍പ്പെട്ട നിര്‍മാണ തൊഴിലാളിയുമാണ് ഇന്നലെ മരിച്ചത്. പാപ്പുംപാര ജില്ലയിലെ ഹുട്ടോ ഗ്രാമത്തില്‍ രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

കനത്ത മഴയില്‍ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ചിംപു- ഹോളോങ്കി റോഡിലെ ഗതാഗതം മണ്ണ് വീണ് സ്തംഭിച്ചിരിക്കുകയാണ്. പാംഗിന്‍-ബോളെങ്ക് റോഡ് സിയാങിലും ബോളെങ്ക്- റാംഗോങ് റോഡ് പശ്ചിമ സിയാങിലും മണ്ണിടിഞ്ഞിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പപ്പും പാറേ ജില്ലയുടെ മലയോര മേഖലകള്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ടരാസോ, ബാലിജാന്‍, ഹോളോംഗി, കകോയി, ദിര്‍ഗ ദഫ്ല, ബോര്‍ഹില്‍ തുടങ്ങിയ ജില്ലകളിലെ റോഡുകള്‍ തകര്‍ന്നു. സിബോ കൊറോംഗ് നദി കരകവിഞ്ഞതോടെ പല ഗ്രാമങ്ങളിലും വെള്ളം ഉയരാന്‍ ഇടയാക്കി. തലസ്ഥാന നഗരിയിലേക്കുള്ള റോഡുകളിലും വെള്ളം കയറി ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. അബോട്ടാനി കോളനി, ഡോക്കും ഡോണി കോളനി, ഇഎസ്എസ് കോളനി, അജിന്‍ കോളനി, ദരിയ ഹില്‍ തുടങ്ങിയ ഇടങ്ങളിലെ റോഡുകളും തകര്‍ന്ന നിലയിലാണ്.

1448 പാലം നിര്‍മാണ കമ്പനിയിലെ ആറു തൊഴിലാളികളെ സിയാങ് ജില്ലയില്‍ നിന്നും രക്ഷപെടുത്തിയിരുന്നു. സിയാങ് നദി കരകവിഞ്ഞതോടെ താല്‍ക്കാലിക വീട് തകരുകയായിരുന്നു.

Tags: Deatharunachal pradeshLANDSLIDEHeavy Rains
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies