കോഴിക്കോട്: മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കടലിൽ അകപ്പെട്ട തൊഴിലാളികളെ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി. ബോട്ടിലെ ജീവനക്കാരായ അഞ്ച് പേരെയാണ് രക്ഷപ്പെടുത്തിയത്. കോഴിക്കോട് നിന്ന് 42 നോട്ടിക്കൽ മൈൽ അകലെയാണ് ഐ എഫ് ബി ബിഗിളി എന്ന ബോട്ട് മറിഞ്ഞത്.
എംവി അലയൻസ് എന്ന കച്ചവട കപ്പലിൽ നിന്ന് ലഭിച്ച അടിയന്തര സന്ദേശത്തെ തുടർന്നാണ് കോസ്റ്റ്ഗാർഡ് ഇവിടെയെത്തിയത്. ബോട്ട് മുങ്ങിയതോടെ തൊഴിലാളികൾ എംവി അയലൻസിൽ അഭയം പ്രാപിക്കുകയായിരുന്നു. ഇവിടെ നിന്നും കോസ്റ്റ്ഗാർഡ് ഹെലികോപ്റ്ററിലാണ് ഇവരെ രക്ഷപ്പെടുത്തി കൊച്ചിയിൽ എത്തിച്ചത്. ബോട്ടിലെ മറ്റു തൊഴിലാളികൾക്കായി ികോസ്റ്റ് കാർഡ് കപ്പൽ ആര്യമാൻ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
Comments