ബംഗളൂരുവിനെ അന്താരാഷ്ട്ര സൗകര്യങ്ങളുള്ള നഗരമാക്കി മാറ്റും; കര്‍ണാടക മുഖ്യമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗളൂരുവിനെ അന്താരാഷ്‌ട്ര സൗകര്യങ്ങളുള്ള നഗരമാക്കി മാറ്റും; കര്‍ണാടക മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 10:51 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു:കര്‍ണാടകയുടെ തലസ്ഥാന നഗരിയെ അന്താരാഷ്‌ട്ര ഗുണനിലവാരത്തോടും സൗകര്യങ്ങളോടും കൂടിയ നഗരമാക്കി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. നഗരത്തില്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം മുന്‍പ് ഭരിച്ച സര്‍ക്കാരുകളുടെ പരാജയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബംഗളൂരു സ്ഥാപകന്‍ നാദപ്രഭു കെമ്പഗൗഡയുടെ 513ാമത് ജന്മവാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി. റിംഗ് റോഡിന് അനുബന്ധമായ റോഡിന്റെ പണികള്‍ക്കായുള്ള ടെന്‍ഡറുകള്‍ സ്വീകരിച്ചെന്നും ഈ വര്‍ഷത്തില്‍ തന്നെ റോഡിന്റെ പണി ആരംഭിക്കുമെന്നും ബൊമ്മൈ വ്യക്തമാക്കി.

ബംഗളൂരു സബ്അര്‍ബന്‍ റെയില്‍ പ്രോജക്ടിന്റെ തറക്കല്ലിടല്‍ കര്‍മ്മം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചതായും പറഞ്ഞു. മെട്രോ സര്‍വീസുകളും വിപുലീകരിക്കും. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുകയെന്നും വ്യക്തമാക്കി. പ്രാരംഭ ഘട്ടത്തില്‍ 6,000 കോടി രൂപയുടെ ‘നഗരോത്തന പ്രോജക്ടുകള്‍’ ആരംഭിച്ചതായി അറിയിച്ചു.

ഭൂഗര്‍ഭ ജല സംവിധാനങ്ങളുടെ നിര്‍മാണം, റോഡുകളുടെ നിര്‍മാണം, കാവേരി ജലസേചനം തുടങ്ങിയവയില്‍ മുന്‍ സര്‍ക്കാരുകള്‍ കാണിച്ച അലംഭാവമാണ് ബംഗളൂരുവിനെ മോശമാക്കിയതെന്നും ബൊമ്മൈ പറഞ്ഞു.നഗരത്തിലെ ട്രാഫിക് നിയന്ത്രണവിധേയമാക്കുമെന്നും സാറ്റ്‌ലൈറ്റ് നഗരങ്ങള്‍ വികസിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Tags: bangaluruPMMODIkarnataka cm
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies