സമാധാനമല്ല, കടുത്ത നടപടി എടുക്കണമെന്ന് നിർദ്ദേശം; ഉദയ്പൂർ കൊലപാതകത്തിൽ പാക് പങ്കിന് തെളിവ്; മഹാരാഷ്ട്രയിലും ഗുജറാത്തിലും സമാനമായ കൊലപാതകങ്ങൾ നടന്നുവെന്ന് എൻഐഎ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമാധാനമല്ല, കടുത്ത നടപടി എടുക്കണമെന്ന് നിർദ്ദേശം; ഉദയ്പൂർ കൊലപാതകത്തിൽ പാക് പങ്കിന് തെളിവ്; മഹാരാഷ്‌ട്രയിലും ഗുജറാത്തിലും സമാനമായ കൊലപാതകങ്ങൾ നടന്നുവെന്ന് എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 09:51 am IST
Facebook
Twitter
WhatsAppTelegram

ഉദയ്പൂർ: ഉദയ്പൂർ കൊലപാതകത്തിൽ പാകിസ്താന്റെ പങ്കിന് തെളിവ് ലഭിച്ചതായി എൻഐഎ. സംഭവത്തിന്റെ സൂത്രധാരൻ പാക് സ്വദേശി സൽമാൻ ആണെന്ന് അന്വേഷണസംഘം കണ്ടെത്തി. നബി വിരുദ്ധ പരാമർശത്തിന് ശക്തമായ തിരിച്ചടി നൽകണമെന്ന് പ്രതികൾക്ക് നിർദ്ദേശം കിട്ടിയതായും കണ്ടെത്തി. അറസ്റ്റിലായ രണ്ട് പ്രതികൾക്കും പാകിസ്താനിൽ ചില ബന്ധങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൽമാൻ എന്ന വ്യക്തിയുടെ സ്വാധീനഫലമായിട്ടാണ് പ്രതികൾ ഇത്തരമൊരു കൃത്യത്തിന് മുതിർന്നത്. സമാധാനറാലി കൊണ്ട് കാര്യമില്ലെന്നും, കടുത്ത നിലപാടുകൾ തന്നെ എടുക്കണമെന്നുമാണ് പ്രതികൾക്ക് കിട്ടിയ നിർദ്ദേശം. ഇതനുസരിച്ചാണ് പ്രതികൾ കനയ്യലാലിന്റെ കൊലപാതകം ആസൂത്രണം ചെയ്തത്.

ജൂൺ 10 മുതൽ കൊലപാതകം നടത്തുന്നതിന് വേണ്ടിയുള്ള ഗൂഢാലോചന പ്രതികൾ നടത്തിയിരുന്നു. പ്രാദേശികമായ സഹായങ്ങളും ഇതിനായി പ്രതികൾക്ക് ലഭിച്ചു. നൂപുർ ശർമ്മയെ അനുകൂലിച്ച് പോസ്റ്റ് ഇട്ട 10 പേരുടെ ലിസ്റ്റുകൾ ഇവർ ഇത്തരത്തിൽ തയ്യാറാക്കി വച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി. പത്തിലധികം പേർക്ക് ഈ ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. നിലവിൽ ഈ കേസ് ജയ്പൂരിലെ എൻഐഎ കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭീകരപ്രവർത്തനങ്ങളിൽ ആകൃഷ്ടരായ ഒരു കൂട്ടം ആളുകളുടെ സംഘമാണ് ഇത്തരം കൊലപാതകങ്ങൾക്ക് പിന്നിലെന്നും എൻഐഎ സംഘം പറയുന്നു.

മഹാരാഷ്‌ട്രയിലും ഗുജറാത്തിലും നടന്ന രണ്ട് കൊലപാതകങ്ങളും നൂപുർ ശർമ്മയെ അനുകൂലിച്ചതിന്റെ പേരിലാണെന്ന് എൻഐഎ സംഘം കണ്ടെത്തിയിട്ടുണ്ട്. ജൂൺ 21ന് മെഡിക്കൽ പ്രൊഫഷണലായ ഉമേഷ് കോലെ എന്ന യുവാവ് സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു. തല വെട്ടിയുള്ള കൊലപാതകമായിരുന്നു ഇതും. നൂപുർ ശർമ്മയ്‌ക്ക് അനുകൂലമായി ചില പോസ്റ്റുകൾ ഇട്ടതിന്റെ പേരിലായിരുന്നു കൊലപാതകം. എന്നാൽ ആ സമയം കൊലപാതക കാരണം വ്യക്തമായിരുന്നില്ല. ഗുജറാത്ത് സ്വദേശിയായ കിഷൻ ബൽവാർ എന്ന യുവാവിന്റെ കൊലപാതകവും ഇതേ കാരണത്താലാണെന്നാണ് എൻഐഎ സംഘം കണ്ടെത്തിയിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.

Tags: NIAUdaipur Murder
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies