ഹൈദരാബാദ്: ചാർമിനാറിലെ ശ്രീ ഭാഗ്യ ലക്ഷ്മി മന്ദിറിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞായറാഴ്ച രാവിലെയോടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. ദേവിയ്ക്ക് അദ്ദേഹം ആരതി പൂജയും നടത്തി.
ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസമാണ് യോഗി ആദിത്യനാഥ് ഹൈദരാബാദിൽ എത്തിയത്. രാവിലെ അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തുകയായിരുന്നു. ക്ഷേത്രത്തിലെ പ്രസിദ്ധ പൂജയാണ് ആരതി. ക്ഷേത്രത്തിലെ മറ്റ് പൂജകളിൽ പങ്കെടുത്ത അദ്ദേഹം നിരവധി വഴിപാടുകളും നടത്തിയ ശേഷമാണ് മടങ്ങിയത്.
ക്ഷേത്ര ദർശനത്തിൽ പാർട്ടി പ്രവർത്തകരും അദ്ദേഹത്തെ അനുഗമിച്ചു. ക്ഷേത്രം അധികൃതരുമായും ജീവനക്കാരുമായും അദ്ദേഹം സംവദിച്ചു. ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങളും ആരതി നടത്തുന്നതിന്റെ വീഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
Comments