തൃശൂരിലും തെരുവുനായ ആക്രമണം; തളിക്കുളം സ്‌നേഹതീരത്ത് നാല് കുട്ടികൾക്ക് കടിയേറ്റു - street dog attack
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂരിലും തെരുവുനായ ആക്രമണം; തളിക്കുളം സ്‌നേഹതീരത്ത് നാല് കുട്ടികൾക്ക് കടിയേറ്റു – street dog attack

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 06:18 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: മലപ്പുറത്തും കൊച്ചിയിലും നടന്ന ആക്രമണങ്ങൾക്ക് ശേഷം തൃശൂരിലും തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്തു. തൃശൂർ തളിക്കുളത്ത് നമ്പിക്കടവിൽ നാല് കുട്ടികൾക്കാണ് കടിയേറ്റത്. ഇതോടെ നായയെ നാട്ടുകാർ തല്ലിക്കൊന്നു.

തീർത്ഥ, ഹംദാൻ, അമീൻ, അമൃത എന്നീ കുട്ടികൾക്കാണ് കടിയേറ്റത്. പത്താം വാർഡിലെ തീർത്ഥയാണ് തെരുവുനായയുടെ ആക്രമണത്തിന് ആദ്യം ഇരയായത്. പിന്നീട് ഹംദാൻ, അമീൻ എന്നിവരെ നായ ആക്രമിച്ചു. അമീന്റെ കരച്ചിൽ കേട്ടെത്തിയതായിരുന്നു അമൃത. തുടർന്നാണ് അമൃതയ്‌ക്കും കടിയേറ്റത്.

കുട്ടികളുടെ കാലുകൾക്കും കൈകൾക്കും ചെവിയ്‌ക്കുമെല്ലാമാണ് പരിക്കേറ്റത്. ഇതിന് ശേഷം പ്രദേശത്തെ വളർത്തുമൃഗങ്ങളെയും നായ കടിച്ചുകീറി. തുടർന്ന് കടൽതീരത്തേക്ക് പോയ നായയെ നാട്ടുകാർ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

അതേസമയം നിലമ്പൂരിൽ നിരവധി പേരെ കടിച്ച് പരിക്കേൽപ്പിച്ച നായയെ ഇന്ന് രാവിലെ പിടികൂടി. കഴിഞ്ഞ ദിവസങ്ങളിലായി 14 പേരെയായിരുന്നു നിലമ്പൂരിൽ ഒരേ നായ തന്നെ ആക്രമിച്ചത്. ഒടുവിൽ പട്ടിപിടുത്തക്കാർ എത്തി കുടുക്കുകയായിരുന്നു.

 

Tags: street dog attackthalikkulam
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies