ബംഗ്ലാദേശി ഭീകരൻ ബംഗലൂരുവിൽ പിടിയിൽ; ബ്ലോഗർ അനന്ത വിജയ് ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി- Bangladeshi Terrorist arrested from Bengaluru
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശി ഭീകരൻ ബംഗലൂരുവിൽ പിടിയിൽ; ബ്ലോഗർ അനന്ത വിജയ് ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി- Bangladeshi Terrorist arrested from Bengaluru

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 09:05 pm IST
FacebookTwitterWhatsAppTelegram

ബംഗലൂരു: ബംഗ്ലാദേശി ബ്ലോഗർ അനന്ത വിജയ് ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഫൈസൽ അഹമ്മദ് ബംഗലൂരുവിൽ പിടിയിൽ. 2015 മെയ് 12നാണ് ഫൈസൽ അഹമ്മദ് ഉൾപ്പെടുന്ന നാലംഗ ഭീകര സംഘം സ്വതന്ത്ര ചിന്തകനായ അനന്ത വിജയ് ദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഫൈസൽ ബംഗ്ലാദേശിൽ നിന്നും അപ്രത്യക്ഷനാകുകയായിരുന്നു.

ജൂലൈ 1ന് ബംഗലൂരുവിൽ അറസ്റ്റിലായ ഫൈസലിനെ ജൂലൈ 3ന് കൊൽക്കത്തയിൽ എത്തിച്ചിരുന്നു. അതീവ രഹസ്യമായാണ് പ്രതിയെ ചോദ്യം ചെയ്തത്. 2015ൽ തന്നെ ഇന്ത്യയിലേക്ക് കടന്നതായി, ചോദ്യം ചെയ്യലിൽ ഫൈസൽ സമ്മതിച്ചു. ഷാഹിദ് മജുംദാർ എന്ന പേരിലാണ് ഇയാൾ ഇന്ത്യയിൽ കഴിഞ്ഞു വന്നിരുന്നത്. ഇയാൾക്ക് വ്യാജ തിരിച്ചറിയൽ രേഖകൾ ലഭ്യമായതിനെ കുറിച്ചും അന്വേഷണം ആരംഭിച്ചു.

ഫൈസലിന്റെ പക്കൽ നിന്നും നിരവധി പാസ്പോർട്ടുകളും ഡ്രൈവിംഗ് ലൈസൻസും വോട്ടർ ഐഡി കാർഡും ലഭിച്ചു. അസമിലെ മേൽവിലാസത്തിലാണ് ഇയാൾ ഇവ സംഘടിപ്പിച്ചത്. അനന്ത വിജയ് ദാസിനെ കൊലപ്പെടുത്തിയ കേസിൽ, ബംഗ്ലാദേശിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട 5 പ്രതികളിൽ ഒരാളാണ് ഫൈസൽ. അഞ്ച് പേരിൽ രണ്ട് പേരെ പിന്നീട് തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിട്ടിരുന്നു. ഒരാൾ തടവിലിരിക്കെ മരിച്ചു. ഒരാൾ ഒളിവിലാണ്.

ഇസ്ലാമിക ഭീകര സംഘടന അൽ ഖ്വായ്ദയുടെ ഉപവിഭാഗമായ അൻസാറുള്ള ബംഗ്ലാ ടീമിന്റെ പ്രവർത്തകരായിരുന്നു അനന്ത വിജയ് ദാസിനെ കൊലപ്പെടുത്തിയത്. സംഘടനയുടെ സജീവ പ്രവർത്തകനായിരുന്ന ഫൈസൽ മെഡിക്കൽ വിദ്യാർത്ഥിയായിരിക്കെയാണ് കൊലപാതകം നടത്തിയത്. അസം അതിർത്തിയ്‌ക്ക് സമീപമുള്ള ബംഗ്ലാദേശ് മേഖലയിൽ സജീവ സാന്നിദ്ധ്യമുള്ള സംഘടനയാണ് അൻസാറുള്ള ബംഗ്ലാ ടീം.

Tags: Ansarullah Bangla
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies