എറണാകുളം: മുഖ്യമന്ത്രിയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് പരിഗണിക്കുക. പാലക്കാട്ടും, തിരുവനന്തപുരത്തുമാണ് സ്വപ്നയ്ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കെ.ടി.ജലീലിന്റെ പരാതിയിന്മേൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസെടുത്ത ഗൂഢാലോചന കേസും പാലക്കാട്ട് സി.പി.എം നേതാവിന്റെ പരാതിയിലെടുത്ത കലാപ ശ്രമ കേസും റദ്ദാക്കണമെന്നാണ് ഹർജികളിലെ ആവശ്യം. ഗൂഢാലോചനക്കേസിൽ കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്ന് സ്വപ്ന കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പോലീസിന്റെ ഇത്തരം അധികാരം തടയാൻ കഴിയില്ലെന്നായിരുന്നു കോടതി മറുപടി നൽകിയത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജികൾ പരിഗണിക്കുന്നത്.
കഴിഞ്ഞ ആഴ്ചയായിരുന്നു സ്വപ്ന നൽകിയ ഹർജികൾ കോടതി അവസാനമായി പരിഗണിച്ചത്.
Comments