ശ്രീലങ്ക കടുത്ത പട്ടിണിയിലേക്ക്; ബേക്കറി വ്യവസായം നിർത്താനൊരുങ്ങി ഉടമകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശ്രീലങ്ക കടുത്ത പട്ടിണിയിലേക്ക്; ബേക്കറി വ്യവസായം നിർത്താനൊരുങ്ങി ഉടമകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2022, 10:07 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ഇന്ധനപ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ ഭക്ഷ്യക്ഷാമം വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്. ഇന്ധന വില വർധനവ് കാരണം ബേക്കറി വ്യവസായവും കടുത്ത പ്രതിസന്ധി നേരിടുകയാണ്. നിലവിലെ സാഹചര്യത്തിൽ വരുന്ന രണ്ട് ദിവസത്തിനുള്ളിൽ കടകളിൽ നിന്നും റൊട്ടിയും മറ്റു ഭക്ഷണപദാർത്ഥങ്ങളും തീരുമെന്ന് ഓൾ സിലോൺ ബേക്കറി ഓണേഴ്‌സ് അസോസിയേഷൻ (എസിബിഒഎ) അറിയിച്ചു. ഇവ ഉണ്ടാക്കാനാവശ്യമായ സാധനങ്ങൾ പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ്. വില വർദ്ധനവും പ്രതികൂലമാണെന്ന് അസോസിയേഷൻ പ്രസിഡന്റ് ജയവർദ്ധന അറിയിച്ചു.

നിലവിലെ സാമ്പത്തിക സാഹചര്യം കണക്കെടുത്ത് 50 ശതമാനത്തിലധികം നിർമാണം നിർത്തിവെച്ചിരിക്കുകയാണ്. ബാക്കിയുള്ളവയുടെ നിർമാണവും ഉടനെ തന്നെ അവസാനിക്കുമെന്നും അറിയിച്ചു. ഇന്ധനക്ഷാമം മൂലം ബേക്കറി വ്യവസായം കടുത്ത ഭീഷണി നേരിടുന്നതായി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഭരണകൂടവും ഊർജ്ജവകുപ്പ് മന്ത്രിയും പ്രതികരിച്ചില്ലെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി. അവശ്യസേവനങ്ങളുടെ പട്ടികയിലാണ് ബേക്കറി നിർമാണവും.എന്നാൽ ഇതിനെ വീണ്ടെടുക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടായില്ല എന്ന് അദ്ദേഹം പറഞ്ഞു.

1948 ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആയിരങ്ങളാണ് തെരുവുകളിൽ ഇറങ്ങി പ്രതിഷേധിക്കുന്നത്. ശ്രീലങ്കൻ കറൻസിയുടെ മൂല്യം ഇടിഞ്ഞതും സർക്കാരിന്റെ ഭാഗത്ത് നിന്ന് രാജ്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്താത്തതുമാണ് ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.

ജനങ്ങൾ പ്രസിഡന്റ് ഗോതബായ രാജ്പക്‌സെയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറുകയും പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ വീടിന് തീയിടുകയും ചെയ്തു. അധികാരികൾ രാജി വെയ്‌ക്കാതെ വീട് വിട്ടുപോകില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. വേൾഡ് ഫുഡ് പ്രോഗ്രമിന്റെ പുതിയ ഭക്ഷ്യ അരക്ഷിതാവസ്ഥ കണക്കുകൾ പ്രകാരം 6.26 ദശലക്ഷം ആളുകൾ പട്ടിണി അനുഭവിക്കുന്നവരാണ്.

Tags: srilankafood shortagebakery
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies