പെരുമ്പാമ്പിന്റെ കുഞ്ഞുമായി പോലീസുകാരൻ ബൈക്കിൽ സഞ്ചരിച്ചത് 15 കിലോമീറ്റർ. കോഴിക്കോടാണ് സംഭവം. മാവൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ കെ.എം.ഷിനോജാണ് പെരുമ്പാമ്പിന്റെ കുഞ്ഞിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാവിലെ പോലീസ് സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥൻ പതിവ് പോലെ ബൈക്ക് പിൻവശത്തെ ഷെഡ്ഡിൽ വെച്ചു. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിൽ എത്തി, വീട്ടുമുറ്റത്ത് വാഹനം പാർക്ക് ചെയ്തു. അൽപനേരം കഴിഞ്ഞ ബൈക്ക് എടുക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. വൈസറിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു പാമ്പിൻ കുഞ്ഞ്.
ഇതിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പാമ്പ് വാഹനത്തിന്റെ എഞ്ചിന് ഉള്ളിലേക്ക് പോയി. തുടർന്ന് പാമ്പ് പിടുത്തക്കാരുടെ സഹായത്തോടെയാണ് ഇതിനെ പിടികൂടിയത്. പോലീസ് സ്റ്റേഷന് സമീപത്തെ കാട്ടിൽ നിന്ന് ബൈക്കിൽ കയറിപ്പറ്റിയതാകാം എന്നാണ് നിഗമനം.
Comments