നടൻ ശ്രീജിത്ത് രവിക്ക് പോക്‌സോ കേസിൽ ജാമ്യം; സ്വഭാവ വൈകൃതത്തിന് ചികിത്സയിലെന്ന വാദം അംഗീകരിച്ച് ഹൈക്കോടതി - Sreejith Ravi got Bail
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നടൻ ശ്രീജിത്ത് രവിക്ക് പോക്‌സോ കേസിൽ ജാമ്യം; സ്വഭാവ വൈകൃതത്തിന് ചികിത്സയിലെന്ന വാദം അംഗീകരിച്ച് ഹൈക്കോടതി – Sreejith Ravi got Bail

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 11:08 am IST
FacebookTwitterWhatsAppTelegram

തൃശൂർ: പോക്‌സോ കേസിൽ (POCSO) നടൻ ശ്രീജിത്ത് രവിക്ക് (Sreejith Ravi ) ഹൈക്കോടതി ജാമ്യം അനുവദിച്ചു. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

2016 മുതൽ സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്നായിരുന്നു ശ്രീജിത്ത് രവിയുടെ അഭിഭാഷകൻ വാദിച്ചത്. അധിക ദിവസം ജയിലിൽ തുടരേണ്ടി വന്നാൽ പ്രതിയുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേസിൽ പോലീസുമായി സഹകരിക്കുമെന്ന് കൂടി അറിയിച്ചതോടെയാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നടന് ജാമ്യം നൽകിയത്.

ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ശ്രീജിത്ത് രവിയുടെ ഭാര്യയും പിതാവും കോടതിയിൽ സത്യവാങ്മൂലം നൽകണം. മജിസ്‌ട്രേറ്റ് കോടതിയിലാണ് സത്യവാങ്മൂലം സമർപ്പിക്കേണ്ടത്. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ ചികിത്സ നൽകാമെന്നാണ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തേണ്ടതെന്നും കോടതി അറിയിച്ചു. സമാന കുറ്റകൃത്യം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി താക്കീത് നൽകി.

ജൂലൈ ഏഴിന് തൃശൂരിൽ വെച്ചായിരുന്നു പോക്‌സോ കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിദ്യാർത്ഥികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയെന്നായിരുന്നു പോലീസിന് ലഭിച്ച പരാതി.  തുടർന്ന് അറസ്റ്റിലായ ശ്രീജിത്ത് രവി ജാമ്യത്തിന് അപേക്ഷിച്ചുവെങ്കിലും തൃശൂർ അഡീഷണൽ സെഷൻസ് കോടതി ഹർജി നിരസിച്ചിരുന്നു. ഇതോടെയാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്. ഒരാഴ്ചത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം നേടിയ ശ്രീജിത്ത് രവി, നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ജയിൽ മോചിതനാകും.

Tags: High CourtPocsoSREEJITH RAVI
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies