കൊച്ചി: ഇരുമ്പനത്ത് മാലിന്യക്കൂമ്പാരത്തിൽ ദേശീയപതാക കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കിഴക്കമ്പലം സ്വദേശി ഷമീർ, ഇടുക്കി സ്വദേശിയായ മണി ഭാസ്‌കർ, തോപ്പുംപടിയിലെ സജാർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ ദിവസമാണ് മാലിന്യക്കൂമ്പാരത്തിൽ നിന്ന് ദേശീയ പതാക കണ്ടെത്തിയത്.കോസ്റ്റ് ഗാർഡിന്റെ മാലിന്യങ്ങൾക്കൊപ്പമാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ദേശീയ പതാകകൾ കണ്ടെത്തിയത്.പാടത്തെ ഒഴിഞ്ഞ സ്ഥലത്ത് മാലിന്യത്തിൽ കിടന്ന ദേശീയ പതാകകൾ പ്രദേശവാസികളാണ് ആദ്യം കണ്ടത്.
തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.ഏഴിലധികം ദേശീയ പതാകകൾ മാലിന്യങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ദേശീയപതാകയോടുള്ള അനാദരവ് അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഹിൽ പാലസ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥനായ ടികെ അമൽ ആദരവോടെ പതാകയെ സല്യൂട്ട് ചെയ്ത് എടുത്ത് മാറ്റുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
Comments