സാംസങിന്റെ ഏറ്റവും പുതിയ എം13 ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിട്ട് കുറച്ച് ദിവസങ്ങളായി. 4ജി, 5ജി ഫോണുകളാണ് വിപണിയിൽ എത്തിയത്. 11,999 രൂപ മുതൽക്കാണ് സാംസങ് എം13 ഫോണുകളുടെ വില ആരംഭിക്കുന്നത്. വലിയ ബാറ്ററിയും വലിയ ഡിസ്പ്ലേയും എം13 ഫോണിന്റെ പ്രധാന സവിശേഷതകളാണ്. ഒരു ഫോണിൽ എക്സിനോസും മറ്റേതിൽ മീഡിയാ ടെക്ക് ചിപ്പുമാണ് കമ്പനി നൽകിയിട്ടുള്ളത്.
6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഗാലക്സി എം13 4ജിയ്ക്ക്. കമ്പനിയുടെ തന്നെ എക്സിനോസ് 850 പ്രൊസസറാണ് ഇതിൽ നൽകിയിരിക്കുന്നത് . പരമാവധി 128 ജിബി സ്റ്റോറേജും 6 ജിബി റാമും ഇതിലുണ്ട്. ഇന്റേണൽ മെമ്മറി റാമിന് വേണ്ടി ഉപയോഗിക്കാൻ പറ്റുന്നതാണ്. ആൻഡ്രോയിഡ് 12 ആണ് സാംസങ് എം13ൽ നൽകിയിരിക്കുന്നത്. ഇതിൽ 6000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 15 വാട്ട് അതിവേഗ ചാർജിങ് സൗകര്യവുമുണ്ട് . ട്രിപ്പിൾ ക്യാമറയിൽ 50 എംപി പ്രൈമറി ക്യാമറയും, അഞ്ച് എംപി അൾട്രാ വൈഡ് ലെൻസും, രണ്ട് എംപി ഡെപ്ത് ക്യാമറയുമാണുള്ളത്. സെൽഫിയ്ക്ക് വേണ്ടി എട്ട് മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്.
സാംസങ് എം13 5ജി ഫോണിൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേ ആണുള്ളത്. മീഡിയാ ടെക്ക് ഡൈമെൻസിറ്റി 700 5ജി പ്രൊസസറാണിതിൽ. 128 ജിബി വരെ സ്റ്റോറേജും 6 ജിബി വരെ റാമുമുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണിതിൽ. 15 വാട്ട് ചാർജിങ് പിന്തുണയ്ക്കും. ഡ്യുവൽ റിയർ ക്യാമറയിൽ പ്രൈമറയിൽ ക്യാമറയിൽ 50 എംപി സെൻസർ ആണുള്ളത്. അഞ്ച് എംപി ആണ് സെൽഫി ക്യാമറ.
സാംസങ് എം13 4ജി-യുടെ നാല് ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 11,999 രൂപയാണ് വില. ആറ് ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 13,999 രൂപയുമാണ് വില. 5ജി പതിപ്പിനും രണ്ട് വേരിയന്റുകളാണുള്ളത്. ഇതിൽ നാല് ജിബി റാം + 64 ജിബി പതിപ്പിന് 13,999 രൂപയും ആറ് ജിബി റാം + 128 ജിബി പതിപ്പിന് 15,999 രൂപയുമാണ് വില. മിഡ്നൈറ്റ് ബ്ലൂ, അക്വ ഗ്രീൻ, സ്റ്റാർഡസ്റ്റ് ബ്രൗൺ തുടങ്ങിയ നിറങ്ങളിലായിരിക്കും ഫോണുകൾക്ക് ഉണ്ടാക്കുക.
Comments