ഭീഷണികളെ ചെറുക്കാനൊരുങ്ങി അസം; അഞ്ച് പുതിയ കമാൻഡോ ബറ്റാലിയനുകൾ രൂപീകരിക്കുന്നതിനായി 839.95 കോടി അനുവദിച്ച് ഹിമന്ത സർക്കാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീഷണികളെ ചെറുക്കാനൊരുങ്ങി അസം; അഞ്ച് പുതിയ കമാൻഡോ ബറ്റാലിയനുകൾ രൂപീകരിക്കുന്നതിനായി 839.95 കോടി അനുവദിച്ച് ഹിമന്ത സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 03:59 pm IST
FacebookTwitterWhatsAppTelegram

ദിസ്പൂർ: കുറ്റകൃത്യങ്ങൾ കുറയ്‌ക്കാനും അസം പോലീസിനെ കൃത്യനിർവഹണത്തിൽ സഹായിക്കാനുമായി കമാൻഡോ ബറ്റാലിയൻ രൂപീകരിക്കാനൊരുങ്ങി ഹിമന്ത സർക്കാർ. അഞ്ച് പുതിയ കമാൻഡോ ബറ്റാലിയനുകൾക്കായി 839.95 കോടി രൂപയാണ് മന്ത്രിസഭ അനുവദിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കുമെന്ന് മുഖമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാലയുടെ അസം കാമ്പസ് സ്ഥാപിക്കാനും തീരുമാനമായി. പുതിയ റോപ്പ് വേ, മഹാരാഷ്‌ട്രയിൽ അസം കോംപ്ലക്‌സ് നിർമ്മാണം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ മാനദണ്ഡം ലഘൂകരിക്കുക തുടങ്ങിയ വിഷയങ്ങളിലും മന്ത്രിസഭ തീരുമാനമെടുത്തു.2021-2030 കാലഘട്ടത്തിലെ കാലാവസ്ഥ വ്യതിയാന ആക്ഷൻ പ്ലാനും മന്ത്രിസഭ അംഗീകരിച്ചു. റോപ്പ്‌വേകളുടെ നിർമ്മാണവും പ്രവർത്തനവും കാര്യക്ഷമമാക്കുന്നതിനായി അസം ഏരിയൽ റോപ്പ് വേയ്‌സ് ബിൽ 2022 പാസാക്കുകയും ചെയ്തു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി. എട്ട് ലക്ഷം രൂപയിൽ താഴെ വരുമാനവും ഗ്രാമീണ മേഖലയിൽ 30 ബിഗാ യൂണിറ്റ് കൃഷിഭൂമിയും നഗര മേഖലയിൽ 2 ബിഗാ ഭൂമിയും മുൻസിപാലിറ്റി- കോർപ്പറേഷൻ പരിധിയിൽ 8640 ചതുരശ്രയടി ഭൂമിയും ഉള്ളവർക്ക് ഇനി മുതൽ പിന്നോക്ക സർട്ടിഫിക്കറ്റ് ലഭിക്കും. ഹൈലകണ്ടി ജില്ലയിലെ ബിർസിമ, കർബി ആംഗ്ലോങ് ജില്ലയിലെ ഡോൾഡോളി, ശിവസാഗറിലെ ഗെലെക്കി കമൽബാരി, ബിശ്വനാഥ് ജില്ലയിലെ പാഭോയ്, സാദിയയിലെ അംബികാപൂർ എന്നിവിടങ്ങളിലാകും ആദ്യ ഘട്ടത്തിൽ ബറ്റാലിയൻ സ്ഥാപിക്കുക എന്നും സർക്കാർ വ്യക്തമാക്കി.

Tags: himantha biswa sharma
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies