ന്യൂഡൽഹി : ലഡാക്കിലെ കൊടും തണുപ്പിൽ, മഞ്ഞുവീഴ്ച പോലും വകവെയ്ക്കാതെ സൂര്യനമസ്കാരം ചെയ്യുന്ന ഐടിബിപി ഉദ്യോഗസ്ഥന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 18,000 അടി ഉയരത്തിൽ യോഗ അഭ്യസിക്കുന്ന ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങളായിരുന്നു അത്. ഈ ദൃശ്യങ്ങൾ ജനം ടിവിയും പുറത്തുവിട്ടതോടെ ഉദ്യോഗസ്ഥന് പ്രശംസയുമായി നിരവധി പേരെത്തി. അദ്ദേഹം ഒരു മലയാളിയാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇന്ത്യ – ചൈന അതിർത്തിയിൽ സുരക്ഷ നിർവഹിക്കുന്ന ഇന്തോ ടിബറ്റൻ ബോർഡർ പോലീസിൽ കമാൻഡർ ആയ വി.ആർ ചന്ദ്രനാണ് കൊടും തണുപ്പിലും യോഗാഭ്യാസങ്ങൾ ചെയ്തത്. തിരുവനന്തപുരം മണക്കാട് സ്വദേശിയായ ചന്ദ്രൻ തന്റെ സൈനികർക്കായി ചെയ്ത പരിശീലന ദൃശ്യമാണ് വൈറലായത്. പരിശീലനത്തിനിടെ സഹ സൈനികർ പകർത്തിയ ദൃശ്യമായിരുന്നു അത്. നിലവിൽ ലഡാക്കിലാണ് അദ്ദേഹം.
സ്വയം യോഗ അഭ്യസിക്കുന്നതിനോടൊപ്പം അതിർത്തിയിലുള്ള 1800 ഓളം സേനാംഗങ്ങളെയും പരിശീലിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ജനം ടിവിയോട് പറഞ്ഞു. ദൃശ്യങ്ങൾ പങ്കുവെച്ചതിലുള്ള സന്തോഷം അദ്ദേഹം ജനം ടിവിയെ അറിയിച്ചു.
വിശദമായ റിപ്പോർട്ടും വീഡിയോയും കാണാം
Comments