തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഫല സൂചനകൾ പുറത്തുവന്നതിന് പിന്നാലെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന്റെ ജയം ഉറപ്പിച്ച് കേരളത്തിലെ വനവാസി സമൂഹം. സെക്രട്ടറിയേറ്റിന് മുൻപിൽ വനവാസികൾ ആഘോഷ പരിപാടികളുമായി ഒത്തുചേർന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ പ്രവർത്തകർ മധുരം വിളമ്പി.
എംഎൽഎമാരുടെ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പൂർത്തിയായതിന് പിന്നാലെയാണ് വനവാസി സമൂഹം ആഘോഷപരിപാടികൾക്ക് തുടക്കമിട്ടത്. പാരമ്പര്യ നൃത്തം കളിച്ചും പൂത്തിരികൾ കത്തിച്ചും അവർ മുർമുവിന്റെ വിജയം ആഘോഷമാക്കി. പരിപാടിയിൽ പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയടക്കം നൂറു കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. ബിജെപി പ്രവർത്തകർ ഇവർക്ക് പായസം വിതരണം ചെയ്തു.
കണ്ണൂരും ബിജെപി പ്രവർത്തകർ മുർമുവിന്റെ വിജയം ആഘോഷിച്ചു. ബിജെപി നേതാവ് പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷപരിപാടികൾ. ജനങ്ങൾക്ക് ബിജെപി പ്രവർത്തകർ ലഡ്ഡുവിതരണം ചെയ്തു. കൊട്ടിയൂരിൽ ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളകുട്ടിയുടെ നേതൃത്വത്തിൽ ആഘോഷപരിപാടികൾ നടന്നു.
Comments