‘ഭഗവത് ഗീത പറയുന്ന സാധുവിന്റെ പ്രതിനിധിയാണ് ദ്രൗപദി മുർമു‘: ഗാന്ധിജിയുടെ ഒരു സ്വപ്നം കൂടി സഫലമായെന്ന് ഡോക്ടർ കെ എസ് രാധാകൃഷ്ണൻ- Dr K S Radhakrishnan on Droupadi Murmu's Victory
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഭഗവത് ഗീത പറയുന്ന സാധുവിന്റെ പ്രതിനിധിയാണ് ദ്രൗപദി മുർമു‘: ഗാന്ധിജിയുടെ ഒരു സ്വപ്നം കൂടി സഫലമായെന്ന് ഡോക്ടർ കെ എസ് രാധാകൃഷ്ണൻ- Dr K S Radhakrishnan on Droupadi Murmu’s Victory

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 10:56 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് മുൻ പി എസ് സി ചെയർമാനും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായി ഡോക്ടർ കെ എസ് രാധാകൃഷ്ണൻ. ഭഗവത്ഗീത പറയുന്ന സാധുവിന്റെ പ്രതിനിധിയാണ് ദ്രൗപതി മുർമു. ദ്രൗപതി മുർമു ഇന്ത്യയുടെ രാഷ്‌ട്രപതിയായി. മഹാത്മാ ഗാന്ധിയുടെ ഒരു സ്വപ്നം കൂടി സഫലമായെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഗാന്ധിജിയുടെ സ്വപ്നങ്ങൾക്ക് ഭരണപരമായ ജീവൻ നൽകുകയാണ് നരേന്ദ്ര മോദിയും ഭാരതീയ ജനതാ പാർട്ടിയും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ലോകോത്തര മാതൃക സൃഷ്ടിച്ചിരിക്കുന്നു. അധികാരം, ധനശേഷി, ജാതി, സംഘടനാബലം എന്നിങ്ങനെ ഉന്നത പദവിയിലെത്താനുതകുന്ന യാതൊരു ഘടനയും സഹായത്തിനില്ലാത്തവരെ സഹായിക്കുന്നതാണ് ധർമ്മ പരിരക്ഷ എന്ന കാര്യം പ്രാവർത്തികമാണെന്നു നമുക്ക് ബോധ്യമാകുന്നതും ഇത്തരം വിജയങ്ങൾ കാണുമ്പോഴാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ധർമ്മ സംരക്ഷണ ലക്ഷ്യം സാധു പരിരക്ഷയാണെന്ന് ശ്രീമദ് ഭഗവത്ഗീത സുവ്യക്തമായി പറഞ്ഞിരിക്കുന്നു. നാം കണ്ടുമുട്ടുന്ന ഏറ്റവും നിരാലംബനും നിസ്സഹായനുമായ മനുഷ്യൻ സാധുവിന്റെ പ്രതീകമാണെന്ന് ഗാന്ധിജി തന്റെ ഗീതാവ്യാഖ്യാനത്തിൽ പറഞ്ഞിട്ടുണ്ട്. ഗീത പറയുന്ന സാധുവിന്റെ പ്രതിനിധിയാണ് മുർമു ജി. അവർ ഈ മഹാരാജ്യത്തിന്റെ പരമോന്നത പദവിയിൽ എത്തുന്നു എന്നതാണ് സ്വാതന്ത്ര്യത്തിന്റെ അമൃത വർഷം നൽകുന്ന മഹത്തായ സന്ദേശമെന്നും കെ എസ് രാധാകൃഷ്ണൻ പറഞ്ഞു.

ബി ജെ പിയും കേന്ദ്രസർക്കാരും ആദിവാസി സംരക്ഷണത്തിനായി സ്വയം സമർപ്പിക്കുമ്പോൾ ആഹാരമെടുത്ത് ഭക്ഷിച്ചതിന് മധു എന്ന ആദിവാസി യുവാവിനെ മോഷ്ടാവായി കരുതി തല്ലിക്കൊന്നവരെ സംരക്ഷിക്കുന്നതിന് വേണ്ടി സാക്ഷികളെ കൂറുമാറ്റാൻ സഹായിക്കുന്ന സർക്കാരാണ് ഇവിടെയുള്ളതെന്ന് കെ എസ് രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഓരോ ദിവസവും ഓരോ സാക്ഷികൾ കൂറുമാറിക്കൊണ്ട് ആദിവാസിയുടെ നിർദോഷമായ രക്തത്തിൽ, അവർ ഓരോരുത്തരായി ജ്ഞാനസ്നാനം ചെയ്യുന്നു. അവരുടെ മേൽ നീതിമാന്റെ ചോര വീഴുന്നു. ഡോക്ടർ കെ എസ് രാധാകൃഷ്ണൻ പറഞ്ഞു.

Tags: BJPndaDroupadi MurmuPresidential Polls 2022Dr K S Radhakrishnan
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies