ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനം വിജയം. ദേശീയതലത്തിൽ തിരുവനന്തപുരം റീജിയണിലാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം. 98.83 ശതമാനമാണ് വിജയമാണ് മേഖലയിലുള്ളത്. ബംഗളൂരു, ചെന്നൈ, ഡൽഹി റീജിയണുകളാണ് തൊട്ടുപിന്നിലായി ഉള്ളത്. സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് പ്രഖ്യാപിക്കും.
ഈ വർഷം രണ്ട് ഘട്ടങ്ങളായിട്ടാണ് പരീക്ഷ നടത്തിയത്. ആദ്യഘട്ടം നവംബർ-ഡിസംബർ സമയത്തും രണ്ടാംഘട്ടം ഏപ്രിൽ-ജൂൺ മാസങ്ങളിലുമായിരുന്നു. ഒന്ന് രണ്ട് ടേം പരീക്ഷകളിൽ നിന്നുള്ള വെയിറ്റേജ് എടുത്താണ് ഫലം തയ്യാറാക്കിയിരിക്കുന്നത്.
Comments