ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 94.4 ആണ് ഇത്തവണത്തെ വിജയശതമാനം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ഫല പ്രഖ്യാപനമുണ്ടായത്. തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തിൽ ഏറ്റവും മുന്നിൽ. 99.68 ശതമാനമാണ് തിരുവനന്തപുരം മേഖലയിലെ വിജയം.
ഏറ്റവും കൂടുതൽ വിജയശതമാനമുള്ള രണ്ടാമത്തെ മേഖല ബെംഗളൂരുവാണ്. ചെന്നൈ മേഖലയ്ക്കാണ് മൂന്നാം സ്ഥാനം. പരീക്ഷയെഴുതിയ പെൺകുട്ടികളിൽ 95.21 ശതമാനം പേരും ആൺകുട്ടികളിൽ 93.80 ശതമാനം പേരും വിജയിച്ചു.
ഏകദേശം 18 ലക്ഷത്തിലധികം കുട്ടികളാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതിയത്. cbseresults.nic.in, cbse.gov.in, parikshasangam.cbse.gov.in എന്നീ വെബ്സൈറ്റുകൾ വഴിയും ഡിജിലോക്കർ വഴിയും വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം അറിയാം.
Comments