ഇന്ന് ലോക മസ്തിഷ്ക ദിനം
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇന്ന് ലോക മസ്തിഷ്ക ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 05:37 pm IST
FacebookTwitterWhatsAppTelegram

ലോകത്ത് മസ്‌തിഷ്‌ക സംബന്ധമായ അസുഖങ്ങളും , ബുദ്ധിമുട്ടുകളും ദിനംപ്രതി കൂടി വരികയാണ് . വേഗതയേറിയ ജീവിതത്തിൽ നമ്മൾ പലപ്പോഴും ഇത്തരം കാര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കാറില്ല എന്നതാണ് യാഥാർഥ്യം . എങ്ങനെയാണ് നമ്മുടെ ശരീരവും , ആരോഗ്യവും ഉറപ്പുള്ളതാക്കുന്നതെന്ന് അറിയാമോ . കൃത്യമായ വ്യായാമവും , മികച്ച ജീവിതശൈലിയും അച്ചടക്കബോധമുള്ള ആഹാര സമ്പ്രദായവും വിശ്രമവും വെച്ചുപുലർത്തുന്നവരുടെ തലച്ചോറുകൾ ആരോഗ്യമുള്ളവയായിരിക്കും . പുറമെ നിന്നും കാണുമ്പോൾ ആരോഗ്യം തോന്നിക്കുന്ന ഒരാളുടെ മസ്തിഷ്ക്കം ഒരു പക്ഷെ നല്ലതായിരിക്കണമെന്ന് നിർബന്ധമില്ല . കാരണം മസ്തിഷ്കം ഗുണമുള്ളതും ആരോഗ്യമുള്ളതുമാകണമെങ്കിൽ നമ്മൾ ജീവിത ശൈലിയിൽ കൃത്യമായി ശ്രദ്ധിക്കണം . ആഹാരം , ഉറക്കം , സമ്മർദ്ദം തുടങ്ങിയ കാര്യങ്ങൾ വളരെ ഏറെ ശ്രദ്ധിക്കണം . നമ്മുടെ നാടി ഞരമ്പുകൾക്ക് ക്ഷതം സംഭവിക്കുകയോ , ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയോ ചെയ്താൽ അവയെല്ലാം നമ്മുടെ മസ്തിഷ്ക്കത്തെ കൂടി ബാധിക്കും .

ഉറക്കമില്ലായ്മ , അമിതമായ മാനസിക സമ്മർദ്ദം , വിശ്രമമില്ലാത്ത തിരക്കിട്ട ജീവിതം എന്നിവ യഥാർത്ഥത്തിൽ നമ്മുടെ മസ്തിഷ്ക്കത്തെ കൂടുതൽ അപകടത്തിലാക്കുകയെ ഉള്ളു . മനുഷ്യ ശരീരത്തിലെ ഏതൊരു അവയവവും മസ്തിഷ്കവുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ് . ഏതെങ്കിലും ഒരു അവയവത്തിനു തകരാർ സംഭവിച്ചാൽ അത് തലച്ചോറിനെയും ബാധിക്കും . ഇതൊരുപക്ഷേ മാനസികാരോഗ്യ വൈകല്യങ്ങൾക്ക് കൂടി കാരണമായേക്കാം. നമ്മൾ ജീവിതത്തിൽ ഏറ്റവും അധികം നീതി പുലർത്തേണ്ടത് നമ്മുടെ ശരീരത്തിനോട് തന്നെയാണ് . ഒരുപക്ഷെ ആരും ഇത് ശ്രദ്ധിക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത . കൃത്യമായ വ്യായാമവും , ആഹാരവും , ഉറക്കവും , വിശ്രമവും നൽകുകയാണെങ്കിൽ നമ്മുടെ തലച്ചോറുകൾ വളരെ ആരോഗ്യമുള്ളവയാകുമെന്നു പഠനങ്ങൾ പറയുന്നു .

ആരോഗ്യമുള്ള ഒരാളുടെ മസ്തിഷ്‌കം മികച്ചതാണെന്ന് തിരിച്ചറിയുന്നത് സ്വന്തം കഴിവുകൾ തിരിച്ചറിയുകയും , മാനസിക സംഘർഷങ്ങളെ ശാന്തമായി കൈകാര്യം ചെയ്യാൻ കഴിയുകയും ചെയ്യുമ്പോഴാണെന്ന് ലോകാരോഗ്യ സംഘടനാ പറയുന്നു . നമ്മുടെ ജീവിതത്തിൽ അച്ചടക്കമുള്ള ജീവിത ശൈലികൾ പിന്തുടരാൻ ശ്രദ്ധിക്കുക . പുകവലി , മദ്യപാനം , ലഹരി ഉൽപ്പനങ്ങൾ , കൃത്രിമ പദാർത്ഥങ്ങൾ ചേർത്തുണ്ടാക്കിയ ഹോട്ടൽ ഭക്ഷണങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കുക . ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക , കൃത്യമായി ഉറങ്ങുക , ജോലി സ്ഥലത്ത് മാനസിക സമ്മർദ്ദം ഒഴിവാക്കി മനസ്സിനെ ശാന്തമാക്കാനായി അൽപ്പനേരം വിശ്രമിക്കുക . ആവശ്യത്തിന് വെള്ളം കുടിക്കുക , പാന്റമിക് സമയങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തുക തുടങ്ങിയ കാര്യങ്ങൾ നിരന്തരം ചെയ്തു തുടങ്ങിയാൽ തീർച്ചയായും നമുക്ക് മികച്ച ആരോഗ്യവും അതിലൂടെ ആരോഗ്യമുള്ള മസ്തിഷ്കവും ഉണ്ടാകും എന്ന് പഠനങ്ങൾ പറയുന്നു .

Tags: HealthWHO
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച: മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രത്യേക അതിവേഗ കോടതി സ്ഥാപിച്ച് ഡൽഹി ഹൈക്കോടതി

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമം; ഇന്ന് നിർണായക തീരുമാനം; വീഡിയോ സന്ദേശത്തിൽ നരേന്ദ്ര മോദി

വിദ്യാഭ്യാസ വകുപ്പിൽ അഴിച്ചുപണി;ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നരേഷ് പാൽ ഗാംഗ്വാർ

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies