കണ്ണൂർ: കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി. കണ്ണൂർ കോർപ്പറേഷൻ കിഴുന്ന ഡിവിഷൻ കൗൺസിലർ പി.വി കൃഷ്ണകുമാറിനെതിരെയാണ് പീഡന പരാതി ഉയർന്നത്. പരാതിയിൽ പോലീസ് കേസ് എടുത്തു.
സഹകരണ സംഘം ജീവനക്കാരിയാണ് കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. ബാങ്കിൽവെച്ച് കയറിപ്പിടിച്ചെന്നാണ് പരാതി. ഇവർക്ക് സഹകരണ സംഘത്തിൽ ജോലി വാങ്ങി നൽകിയത് കൃഷ്ണകുമാറാണെന്നാണ് വിവരം.
പരാതിയിൽ എടക്കാട് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 വകുപ്പ് പ്രകാരമാണ് കേസ്. പരാതിയ്ക്ക് പിന്നാലെ പോലീസ് ബാങ്കിലെ സി സി ടി വി പരിശോധിച്ചിരുന്നു.
Comments