ശ്രീനഗർ: ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ വൻ അഴിമതി ആരോപണം അന്വേഷിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജമ്മുകശ്മീർ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധ പ്പെട്ടാണ് വൻ അഴിമതി നടന്നതായി സംശയിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കേ പണം തിരിമറി നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്സ്.
ശ്രീനഗർ ഹൈക്കോടതിയാണ് കേസ്സ് പരിഗണിക്കുന്നത്. ഫറൂഖ് അബ്ദുള്ളയോട് ആഗസ്റ്റ് മാസം 27-ാം തിയതിയാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജമ്മുകശ്മീർ ക്രിക്കറ്റ് അസോസിയേഷന് ഔദ്യോഗികമായി ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണുള്ളത്. ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ ഫറൂഖ് അബ്ദുള്ളയാണ് എല്ലാ പണമിടപാടും നടത്തിയിരുന്നത്.
ഇതിനിടെ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ആറ് അക്കൗണ്ടുകൾ വിവിധ ബാങ്കു കളിലായി ഉപയോഗിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. വിദേശ ഫണ്ടുകൾ ഈ അക്കൗ ണ്ടുകൾ വഴി വന്നുപോകാറുണ്ടെന്നാണ് കണ്ടെത്തൽ.
Comments