ജിഎസ്ടി വിഷയത്തിൽ മുഖം രക്ഷിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി; അവശ്യസാധനങ്ങൾക്ക് അല്ല, ആഢംബര വസ്തുക്കൾക്കാണ് നികുതി വർദ്ധിപ്പിക്കാൻ കേരളം ആവശ്യപ്പെട്ടതെന്ന് പിണറായി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജിഎസ്ടി വിഷയത്തിൽ മുഖം രക്ഷിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി; അവശ്യസാധനങ്ങൾക്ക് അല്ല, ആഢംബര വസ്തുക്കൾക്കാണ് നികുതി വർദ്ധിപ്പിക്കാൻ കേരളം ആവശ്യപ്പെട്ടതെന്ന് പിണറായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 07:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജിഎസ്ടി വിഷയത്തിൽ മുഖം രക്ഷിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അവശ്യസാധനങ്ങൾക്ക് അല്ല മറിച്ച് ആഢംബര വസ്തുക്കൾക്കാണ് കേരളം നികുതി വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരിക്ക് ജിഎസ്ടി വേണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ച സംസ്ഥാനങ്ങളിൽ കേരളവും ഉണ്ട്. ഇതിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് അരിക്ക് ജിഎസ്ടി ഏർപ്പെടുത്താൻ ആവശ്യപ്പെട്ടില്ലെആവശ്യപ്പെട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം.

അരിയുൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് ജിഎസ്ടി വർദ്ധിപ്പിച്ചത് കേരളം നടപ്പാക്കില്ലെന്ന് പിണറായി പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന നികുതി വർദ്ധനയ്‌ക്ക് സർക്കാർ എന്നും എതിരാണ്. ജിഎസ്ടി നിരക്ക് പിൻവലിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്. ജിഎസ്ടി കൗൺസിലിൽ അവശ്യസാധനങ്ങൾക്ക് ജിഎസ്ടി വേണ്ടെന്ന നിലപാടാണ് സംസ്ഥാന സർക്കാർ എല്ലായ്‌പ്പോഴും ഉയർത്തിപ്പിടിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വിശദമാക്കി.

പലതരത്തിൽ വരുന്ന പ്രയാസങ്ങൾ അതിജീവിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇതിനിടെ സംസ്ഥാനങ്ങളുടെ വായ്പ പരിധിയ്‌ക്ക്‌മേൽ നിയന്ത്രണം ഏർപ്പെടുത്താനാണ് കേന്ദ്രതീരുമാനം. ഈ നടപടി ശരിയല്ല. കിഫ്ബി വഴിയുള്ള വികസനം കേന്ദ്രം പരാജയപ്പെടുത്താൻ ശ്രമിക്കുന്നു. കേന്ദ്രവായ്പ കിഫ്ബി വരുമാനം കൊണ്ടാണ് സംസ്ഥാനം തിരിച്ചടയ്‌ക്കുന്നത്. ഇത് സർക്കാർ കടമായി വ്യാഖ്യാനിക്കാൻ കഴിയില്ല. ഇത് സർക്കാർ ഗാരണ്ടി ഉള്ള വായ്പയാണ്. കമ്പോള വായ്പ പരിധി വെട്ടിക്കുറയ്‌ക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രം പിന്തിരിയണം. സംസ്ഥാനത്തെ തകർക്കാനുള്ള ശ്രമത്തിന്റെ ഫലമായാണ് കേന്ദ്രം വായ്പ പരിധി കുറച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Tags: Pinarayi VijayanCMpress meet
ShareTweetSendShare

More News from this section

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies