യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും പങ്ക്? സഹായിച്ചത് കേരളത്തിലെ സംഘടനകളോ ? അന്വേഷണം കേരളത്തിലേക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും പങ്ക്? സഹായിച്ചത് കേരളത്തിലെ സംഘടനകളോ ? അന്വേഷണം കേരളത്തിലേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 03:32 pm IST
Facebook
Twitter
WhatsAppTelegram

ബെല്ലാരി : ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും ബന്ധമുണ്ടെന്ന് സൂചന. ദക്ഷിണ കന്നഡയിൽ ഇന്നലെ രാത്രിയോടെയാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ അക്രമികൾ കടയ്‌ക്ക് മുന്നിൽ വെച്ച് യുവാവിനെ വെട്ടിക്കൊല്ലുകയായിരുന്നു,

കോളേജിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടനകളാണ് യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ എന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ആരോപിച്ചു. കുറ്റകൃത്യം നടന്നത് അതിർത്തി പ്രദേശത്തായതിനാൽ അക്രമികൾ കൃത്യം നടത്തി കേരളത്തിലേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.

കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും പങ്കുണ്ടെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് ജോഷി ആരോപിച്ചു. ‘ പ്രാഥമിക റിപ്പോർട്ടുകൾ കൊലപാതകത്തിൽ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്ന സൂചനകൾ നൽകുന്നു. കേരളത്തിൽ ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കർണാടകയിൽ കോൺഗ്രസുകാരും അവർക്ക് പിന്തുണ നൽകുന്നു. കൊലപാതകത്തിന് പിന്നിലെ കുറ്റവാളികളെ ഉടൻ കണ്ടുപിടിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

കൊലപാതകത്തെ അപലപിച്ച കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ഈ ഹീനമായ പ്രവൃത്തിയിൽ ഉൾപ്പെട്ട കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പറഞ്ഞു. സംഭവം നടന്നത് കേരള അതിർത്തിക്കടുത്തായതിനാൽ കർണാടക പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കർണാടക ഡിജിപിയും മംഗളൂരു എസ്പിയും കേരളത്തിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കും. മുൻകൂട്ടി ആസൂത്രണം ചെയ്ത നടത്തിയ കൊലപാതകമാണെന്ന സംശയം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കർണാടയകയിൽ ബജ്‌റംഗ് ദൾ പ്രവർത്തകനായ ഹർഷയെ മതമൗലികവാദികൾ  വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കോളേജിൽ ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിലാണ് ഹർഷയെ വെട്ടിക്കൊന്നത്. വർഗീയത പടർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൊലപാതകം.

Tags: PFISDPIYUVA MORCHAPraveen Nettarukerala pfi
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies