ഡൽഹി: ലോകത്തിലെ പല രാജ്യങ്ങളും നടപ്പിലാക്കുന്ന ഭരണഘടനാ തത്വങ്ങളിലെ ആശയങ്ങൾ പലതും നമ്മുടെ ഭരണഘടനയിൽ നിന്നും എടുത്തിട്ടുള്ളവയാണ്. വളരെ വിശാലവും, സുതാര്യവുമാണ് ഇന്ത്യൻ ഭരണഘടന. അതുപോലെ തന്നെ സുദൃഢമാണ് നമ്മുടെ നിയമ സംവിധാനങ്ങളും. ഇന്ത്യൻ നിയമവും നിയമജ്ഞരും ലോകത്തിനു തന്നെ മാതൃകയാണ് . ഇന്ത്യയിലെ കോടതികൾ പല രാജ്യങ്ങൾക്കും മാതൃകയാണ്.
ഇത്തവണത്തെ പ്രഥമ അഖിലേന്ത്യാ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ മീറ്റിങ് ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ജൂലൈ 30 ന് രാവിലെ 10 മണിക്ക് ഡൽഹിയിലെ വിഗ്യാൻ ഭവനിൽ വെച്ച് നടക്കുന്ന പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഇന്ത്യയിലെ നിയമ മേഖലയിലെ വളർന്നു വരുന്ന സാധ്യതകളെ കുറിച്ചും കോടതികളിൽ നിലനിൽക്കുന്ന സാഹചര്യങ്ങളും തുടങ്ങിയ നിരവധി വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും
രാജ്യത്ത് ആകെ 676 ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളാണുള്ളത്. നിലവിൽ ഈ സംവിധാനത്തെ നിയന്ത്രിക്കുന്നത് അതോറിറ്റിയുടെ ചെയർമാനായ ജില്ലാ ജഡ്ജിയാണ്. ഇന്ത്യയിലെ നിയമ മേഖലകളിലെ പുതിയ ആശയങ്ങളും പരിഷ്കരണത്തിനും ഇത്തരം വേദികൾ ഗുണകരമാകുമെന്നാണ് കരുതുന്നതെന്ന് പരിപാടിയുടെ സംഘാടകർ പറയുന്നു. നിലവിൽ വിവിധ മേഖലകളിലായി നിരവധി സേവനങ്ങളും , മറ്റു സഹായങ്ങളും അതോറിറ്റിയുടെ ഭാഗത്ത് നിന്നും ചെയ്യുന്നുണ്ട്. കൂടാതെ കോടതികളിലെ നിയമഭാരം കുറക്കുന്നതിനുള്ള പ്രവർത്തങ്ങൾ ഓരോ ജില്ലാ അതോറിയറ്റികളുടെയും ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Comments