കണ്ണൂർ: കണ്ണൂരിൽ നിന്നും മുംബൈയിലേക്കുള്ള വിമാന സർവ്വീസ് റദ്ദാക്കി ഇൻഡിഗോ. യാത്രക്കാർ കുറവായതിനെ തുടർന്നാണ് നടപടി. സമാന കാരണത്താൽ ഇൻഡിഗോയ്ക്ക് പുറമേ ഗോ ഫസ്റ്റും സർവ്വീസ് റദ്ദാക്കി.
കണ്ണൂരിൽ നിന്നും മുംബൈയിലേക്കും തിരിച്ചുമുള്ള സർവ്വീസുകളാണ് റദ്ദാക്കിയത്. ടിക്കറ്റെടുത്തവർക്ക് മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകി. യാത്രക്കാരുടെ കുറവിനെ തുടർന്ന് കഴിഞ്ഞ ദിവസവും ഗോ ഫസ്റ്റ് സർവ്വീസ് റദ്ദാക്കിയിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ണൂർ- മുംബൈ സെക്ടറിൽ യാത്രികരുടെ എണ്ണം കുറവാണ്. ഇത് വിമാന കമ്പനികൾക്ക് വലിയ പ്രതിസന്ധിയാകുന്നുണ്ട്. നേരത്തെ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമായിരുന്നു കണ്ണൂരിൽ നിന്നും മുംബൈയിലേക്ക് ഇൻഡിഗോ വിമാനം സർവ്വീസ് നടത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം സർവ്വീസ് എല്ലാ ദിവസവുമാക്കിയിരുന്നു.
Comments