ചോളെ ബട്ടൂര വാഗ്ദാനം ചെയ്ത് കച്ചവടക്കാരൻ; സൗജന്യമായി ലഭിക്കുക കൊറോണ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവർക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചോളെ ബട്ടൂര വാഗ്ദാനം ചെയ്ത് കച്ചവടക്കാരൻ; സൗജന്യമായി ലഭിക്കുക കൊറോണ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവർക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 01:54 pm IST
FacebookTwitterWhatsAppTelegram

ഛണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ പിടിച്ചുപറ്റിയ 45 കാരനായ ഛണ്ഡീഗഡ് തെരുവ് കച്ചവടക്കാരൻ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. കൊറോണ പ്രതിരോധ വാക്‌സിന്റെ മൂന്നാം ഡോസ് എടുത്തുന്നവർക്ക് സൗജന്യമായി ‘ചോളെ ബട്ടൂര’ എന്ന സ്വാദിഷ്ടമായ വിഭവം വിതരണം ചെയ്താണ് ഛത്തീസ്ഗഡ് സ്വദേശിയായ സഞ്ജയ് റാണ മാതൃകയാകുന്നത്.വാക്‌സിൻ സ്വീകരിച്ചതിന്റെ ഫോൺ സന്ദേശവുമായി എത്തിയാൽ സഞ്ജയ് റാണയുടെ ചോളെ ബട്ടൂര ലഭിക്കും. പ്രതിഫലം ഒന്നും തന്നെ ഇല്ലാത്ത ഈ പ്രവൃത്തിയിലൂടെ സേവന സന്നദ്ധതയും സമൂഹനന്മയുമാണ് ദർശിക്കാൻ കഴിയുന്നത്.

വാക്‌സിൻ എടുക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താൻ സൗജന്യ ചോളെ ബട്ടൂര വിതരണം നടത്തുന്നതെന്ന് റാണ വ്യക്തമാക്കി.ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ജനങ്ങൾ മടിക്കുന്ന പ്രവണതയാണ് കണ്ടു വരുന്നതെന്നും രോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്വരക്ഷയ്‌ക്കായി മുൻകരുതൽ വാക്‌സിൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.സാഹചര്യം കൈവിട്ടുപോകുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും നിലവിലുണ്ടായിരുന്ന സാഹചര്യത്തിൽ നിന്ന് പാഠങ്ങൾ പഠിക്കണമെന്നും സൂചിപ്പിച്ചു.

കഴിഞ്ഞ വർഷം പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി സഞ്ജയ് റാണയെ പ്രശംസിച്ചിരുന്നു. സമൂഹനന്മയ്‌ക്കായി പ്രവർത്തിക്കാൻ സന്മനസും അർപ്പണബോധവും വേണം. അതിന് ഉത്തമ ഉദാഹരണമാണ് സൈക്കിളിൽ ചോളെ ബട്ടൂര കച്ചവടം നടത്തുന്ന റാണയെന്നുമാണ് മൻ കി ബാത്തിൽ മോദി പറഞ്ഞത്. കഴിഞ്ഞ വർഷം മെയ് മുതൽ ഏഴ് മാസത്തിത്തോളമാണ് സൗജന്യ ‘ചോളെ ബട്ടൂര’ വാഗ്ദാനം ചെയ്തിരുന്നത്.

കുട്ടിക്കാലത്ത്, രാജ്യത്തെ സേവിക്കാനും സായുധ സേനയിൽ ചേരാനും ആഗ്രഹമുണ്ടായിരുന്ന റാണയ്‌ക്ക് അതിന് കഴിഞ്ഞിരുന്നില്ലെന്നും എന്നാൽ ഇത്തരത്തിൽ സേവനം നടത്തുന്നതിൽ സംതൃപ്തി കണ്ടെത്താൻ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Tags: vaccine
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies