കോട്ടയം: മഴ ശക്തമായതോടെ കോട്ടയം ജില്ലയിൽ ജാഗ്രത നിർദ്ദേശം. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. അതേസമയം, സർവകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ല. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു.
ജില്ലയിലെ നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കുന്നതിനോ, അലക്കാനോ, മൃഗങ്ങളെ കുളിപ്പിക്കുന്നതിനോ ഇറങ്ങരുതെന്ന് നിർദ്ദേശം നൽകി. രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്നും കളക്ടർ നിർദ്ദേശം നൽകി. ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു.
ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ -0481 2565400, 2566300, 9446562236, 9188610017.
താലൂക്ക് കൺട്രോൾ റൂമുകൾ
മീനച്ചിൽ-04822 212325,
ചങ്ങനാശേരി-0481 2420037,
കോട്ടയം-0481 2568007, 2565007,
കാഞ്ഞിരപ്പള്ളി-04828 202331,
വൈക്കം-04829 231331.
Comments