മകളുടെ ബിസിനസ് സ്മൂത്തായി നടക്കണം; ഇതിന് ഷാർജ ഭരണാധികാരിക്ക് എത്ര സ്വർണം കൊടുക്കണമെന്ന് മുഖ്യമന്ത്രി തിരക്കി; വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മകളുടെ ബിസിനസ് സ്മൂത്തായി നടക്കണം; ഇതിന് ഷാർജ ഭരണാധികാരിക്ക് എത്ര സ്വർണം കൊടുക്കണമെന്ന് മുഖ്യമന്ത്രി തിരക്കി; വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 12:15 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും നേരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. ഷാർജ ഭരണാധികാരിയുടെ സന്ദർശനത്തിനിടെ പ്രോട്ടോകോൾ ലംഘനമുണ്ടായെന്ന് സ്വപ്‌ന ആവർത്തിച്ചു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ, ഷാർജ ഭരണാധികാരിയുടെ യാത്രാറൂട്ടിനെ താൻ മാറ്റി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമായിരുന്നു ഇത് ചെയ്തത്. ഇതിന് വേണ്ടി ഭരണാധികാരിയുടെ മുൻകൂട്ടി നിശ്ചയിച്ചിരുന്ന പരിപാടി മാറ്റിവെച്ചു. തുടർന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഷാർജ ഭരണാധികാരിയെ എത്തിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് വേണ്ടിയായിരുന്നു ഈ കൂടിക്കാഴ്ചയെന്നും സ്വപ്‌ന ആവർത്തിച്ചു. ഇക്കാര്യങ്ങളെല്ലാം താൻ ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ശിവശങ്കർ നൽകിയ നിർദേശം അനുസരിച്ചായിരുന്നുവെന്നും സ്വപ്‌ന വ്യക്തമാക്കി.

ഡീലിറ്റ് അവാർഡ് സ്വീകരിക്കുന്നതിനായി എത്തിയ ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനം പൂർണമായും കോഴിക്കോട് ആകണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കൂടിക്കാഴ്ചയെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രി തന്റെ അധികാരത്തെ ദുർവിനിയോഗം നടത്തി മകൾക്ക് വേണ്ടി സംസാരിക്കാൻ ഷാർജ ഭരണാധികാരിയെ ക്ലിഫ് ഹൗസിലെത്തിക്കുകയായിരുന്നുവെന്നും സ്വപ്‌ന ആവർത്തിച്ചു.

മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ ദേശസുരക്ഷയെ ബാധിക്കുന്ന തരത്തിലാണ്. മുഖ്യമന്ത്രിയുടെ പിടിപാടുകൾക്കനുസരിച്ച് ഈ രാജ്യത്ത് ആർക്ക് വേണമെങ്കിലും എങ്ങനെ വേണമെങ്കിലും വന്ന് പോകാമെന്നതാണ് അവസ്ഥ. ഇത് സാധൂകരിക്കുന്ന നിരവധി സംഭവവികാസങ്ങളുണ്ടായിട്ടുണ്ടെന്നും ഇതിന്റെ രേഖകൾ ശേഖരിക്കാൻ ശ്രമിക്കുകയാണെന്നും സ്വപ്‌ന അറിയിച്ചു.

മകൾ വീണാ വിജയന് ഷാർജയിൽ ബിസിനസ് തുടങ്ങുന്നതിനായി മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കസേരയുടെ അധികാരത്തെ ദുർവിനിയോഗം ചെയ്തു. ബിസിനസ് കാര്യങ്ങൾ തടസമില്ലാതെ നടത്തിക്കിട്ടാൻ ഷാർജ ഭരണാധികാരിക്ക് എത്ര സ്വർണം പാരിതോഷികമായി നൽകണമെന്ന് ക്ലിഫ് ഹൗസിൽ വെച്ച് തന്നോട് ചോദിച്ചു. മുഖ്യമന്ത്രിയും ഭാര്യ കമലയും നളിനി നറ്റോയും ശിവശങ്കറും ചേർന്ന് താനുമായി ക്ലിഫ് ഹൗസിൽ നടത്തിയ രഹസ്യ കൂടിക്കാഴ്ചയിലാണ് ഇത് ചർച്ച ചെയ്തതെന്നും സ്വപ്‌ന ആരോപിച്ചു.

Tags: Swapna SureshPinarayi Vijayansharjah
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies