സ്മാർട്ട്ഫോൺ വഴി സിക്ക വൈറസ് കണ്ടെത്താം; പരിശോധനയ്ക്കായി ഫോണിൽ ഘടിപ്പിക്കാൻ കഴിയുന്ന ഉപകരണം കണ്ടെത്തി ​ഗവേഷകർ- smartphone, Zika virus
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സ്മാർട്ട്ഫോൺ വഴി സിക്ക വൈറസ് കണ്ടെത്താം; പരിശോധനയ്‌ക്കായി ഫോണിൽ ഘടിപ്പിക്കാൻ കഴിയുന്ന ഉപകരണം കണ്ടെത്തി ​ഗവേഷകർ- smartphone, Zika virus

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 05:13 pm IST
FacebookTwitterWhatsAppTelegram

സ്മാർട്ട്ഫോൺ വഴി സിക്ക വൈറസ് പരിശോധന നടത്താനുള്ള ഉപകരണം കണ്ടെത്തി ഒരുപറ്റം ശാസ്ത്ര‍ജ്ഞർ. ഒരു തുള്ളി രക്തത്തിൽ സിക വൈറസ് ബാധയുണ്ടോ എന്ന് വേ​ഗം കണ്ടെത്താൻ ഇതോടെ കഴിയുമെന്ന് അവർ പറയുന്നു. പരിശോധനയ്‌ക്കായി ഫോണിൽ ഘടിപ്പിക്കാൻ കഴിയുന്ന ഉപകരണമാണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് അനലിസ്റ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണത്തിൽ പറയുന്നു.

കൊതുകുകൾ പരത്തുന്ന വൈറസുകൾ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നു. സിക്ക, മലേറിയ, ഡെങ്കി, ചിക്കുൻഗുനിയ തുടങ്ങിയോ രോ​ഗങ്ങൾ കൊതുകുകൾ പരത്തുന്നു. ഇവയ്‌ക്കെല്ലാം സമാനമായ ലക്ഷണങ്ങളുണ്ട്. പനി ബാധിച്ചതിന് ശേഷമാണ് നാം പരിശോധനയ്‌ക്ക് വിധേയമാകുന്നത്. നവജാതശിശുക്കളിൽ വൈകല്യങ്ങൾക്ക് വരെ സിക വൈറസ് കാരണമാകുന്നു. അതിനാൽ എത്രയും വേ​ഗത്തിൽ വൈറസ് കണ്ടെത്തേണ്ടതുണ്ട്. ലബോറട്ടറിയിൽ പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) ടെസ്റ്റുകളിലൂടെയാണ് നിലവിൽ സിക വൈറസ് അണുബാധകൾ കണ്ടെത്തുന്നത്.

ലബോറട്ടറി അധിഷ്ഠിത രീതികൾ വേഗമേറിയതും ലളിതവും കൃത്യവുമാണെങ്കിലും ഇതിന് പരിശീലനം ലഭിച്ച വ്യക്തികൾ ആവശ്യമാണ്. കൂടാതെ നിയമപരമായ നടപടി ക്രമങ്ങളുമുണ്ട്. എന്നാൽ പുതിയതായി വികസിപ്പിച്ചെടുത്ത ഉപകരണത്തിലൂടെ വളരെ നിഷ്പ്രയാസം ഒരാൾക്ക് വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിക്കും. ലൂപ്പ്-മെഡിയേറ്റഡ് ഐസോതെർമൽ ആംപ്ലിഫിക്കേഷൻ ലാബ് പരിശോധനയിൽ ലഭിക്കുന്നതു പോലെ തന്നെ രക്ത സാമ്പിളുകളിൽ വൈറസിനെ കണ്ടെത്തുന്നു.

പിസിആറിൽ ജനിതക സാമ്പിളുകൾ പരിശോധിക്കുന്നതിന് 20-40 ° C ആവർത്തിച്ചുള്ള താപനില ആവശ്യമാണ്. എന്നാൽ LAMP ടെസ്റ്റിന് ഒരു താപനില മാത്രമേ ആവശ്യമാകുന്നുള്ളു. 65 ° C ഇത് നിയന്ത്രിക്കാം. മാത്രമല്ല പിസിആർ ടെസ്റ്റുകൾ മലീനികരണത്തിന് കാരണമാകുന്നുണ്ട്. ഒരു രക്തസാമ്പിൾ പരിശോധിച്ചു കഴിഞ്ഞാൽ വസ്തുക്കൾ വീണ്ടും ഉപയോ​ഗിക്കാൻ ശുദ്ധീകരിക്കേണ്ടി വരുന്നു. അതേസമയം, LAMP-ന് അത്തരം ശുദ്ധീകരണ നടപടികളൊന്നും ആവശ്യമില്ല.

വൈറസ് കണ്ടെത്തുന്നതിന് ആവശ്യമായ റിയാഗന്റുകൾ അടങ്ങിയ ഒരു കാട്രിഡ്ജ് പരിശോധന നടത്താൻ ഉപകരണത്തിലേക്ക് തിരുകുന്നു. ശേഷം ഉപകരണം ഒരു സ്മാർട്ട്‌ഫോണിൽ ഘടിപ്പിക്കാം. രോ​ഗിയുടെ ഒരു തുള്ളി രക്തം ഇതിൽ പതിപ്പിച്ച് കഴിയുമ്പോൾ അഞ്ച് മിനിറ്റ് രാസപ്രവർത്തനം ഇവിടെ നടക്കുന്നു. കാട്രിഡ്ജിന് താഴെയുള്ള ഒരു ഹീറ്റർ ഇവയെ 65 °C വരെ ചൂടാക്കും. തുടർന്ന് രണ്ടാമത്തെ കൂട്ടം രാസവസ്തുക്കൾ ജനിതക സാമ്പിളിൽ പ്രവർത്തിക്കുന്നതോടെ രക്ത സാമ്പിളിൽ സിക്ക വൈറസ് അടങ്ങിയിട്ടുണ്ടെങ്കിൽ കാട്രിഡ്ജിനുള്ളിലെ ദ്രാവകം പച്ച നിറത്തിൽ തിളങ്ങും. പരിശോധന പ്രക്രിയ ഏകദേശം 25 മിനിറ്റ് എടുക്കും. ഇപ്പോൾ കൊതുക് പരത്തുന്ന മറ്റ് വൈറസുകളെ കണ്ടെത്താൻ സാധിക്കും വിധം ഈ ഉപകരണത്തെ പരിഷ്കരിക്കുകയാണ് ​ഗവേഷകർ.

Tags: smartphonezika virus
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies