അമ്മയുടെ ഓർമ്മയിൽ വിതുമ്പി വെങ്കയ്യ നായിഡു; ആത്മകഥയെഴുതണമെന്ന് തിരുച്ചി ശിവ; സ്ഥാനമൊഴിയുന്ന സഭാദ്ധ്യക്ഷന് മുൻപിൽ ഓർമ്മകളുടെ പെരുമഴയുമായി കക്ഷിനേതാക്കൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്മയുടെ ഓർമ്മയിൽ വിതുമ്പി വെങ്കയ്യ നായിഡു; ആത്മകഥയെഴുതണമെന്ന് തിരുച്ചി ശിവ; സ്ഥാനമൊഴിയുന്ന സഭാദ്ധ്യക്ഷന് മുൻപിൽ ഓർമ്മകളുടെ പെരുമഴയുമായി കക്ഷിനേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 03:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അമ്മയുടെ ഓർമ്മയിൽ സഭയിൽ വിതുമ്പി രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു. കാലാവധി പൂർത്തിയായി സ്ഥാനമൊഴിയുന്ന വെങ്കയ്യ നായിഡുവിന്റെ സേവനങ്ങളെ അനുസ്മരിക്കുന്ന അവസരത്തിലായിരുന്നു അദ്ദേഹം വികാരാധീനനായത്. തൃണമൂൽ കോൺഗ്രസ് നേതാവ് കൂടിയായ ഡെരക് ഒബ്രെയ്ൻ ആണ് വെങ്കയ്യ നായിഡുവിന്റെ അമ്മയുടെ മരണം പ്രസംഗത്തിനിടെ സൂചിപ്പിച്ചത്.

അവിഭക്ത ആന്ധ്രയിലെ കർഷക കുടുംബത്തിൽ നിന്നും ഉയർന്നുവന്ന നേതാവാണ് വെങ്കയ്യ നായിഡുവെന്ന് സൂചിപ്പിച്ചാണ് ഡെരക് ഒബ്രെയിൻ ഇക്കാര്യം പരാമർശിച്ചത്. വെങ്കയ്യ നായിഡു ജനിച്ച് ഒരു വയസായപ്പോഴാണ് അമ്മ മരിച്ചത്. സ്ഥലത്ത് ഉണ്ടായിരുന്ന കാളയുടെ ആക്രമണത്തിൽ അമ്മയ്‌ക്ക് പരിക്കേൽക്കുകയായിരുന്നു. വയറ്റിൽ കാളയുടെ കുത്തേറ്റ ആ സ്ത്രീ പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു. കാള ആക്രമിക്കുമ്പോൾ അവരുടെ കൈയ്യിലുണ്ടായിരുന്ന ഒരു വയസുളള കുഞ്ഞ് പക്ഷെ രക്ഷപെട്ടു. ജീവിതത്തിന്റെ തുടക്കത്തിൽ നേരിട്ട ആ നഷ്ടത്തിലും തളരാതെ താങ്കൾ എല്ലാം നേടി. വിക്കിപിഡീയയിൽ മാത്രമല്ല താങ്കളുടെ കരിയർ മുഴുവൻ അത്തരം നേട്ടങ്ങളാണെന്നും ഡെരക് ഒബ്രെയിൻ പറഞ്ഞു.

നാല് തവണ രാജ്യസഭാംഗമായ ശേഷം സഭയുടെ അദ്ധ്യക്ഷനായ ഏക വ്യക്തിയാണ് താങ്കൾ. ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും താങ്കൾ സന്ദർശിച്ചിട്ടുമുണ്ട്. സഭാ അദ്ധ്യനായിരിക്കെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടത്തണമെന്ന് സർക്കാരിനോടും ഭരണപക്ഷത്തോടും എപ്പോഴും പറയുന്ന നേതാവ് കൂടിയായിരുന്നു വെങ്കയ്യ നായിഡുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയായിരുന്നു ആദ്യം വെങ്കയ്യ നായിഡുവിന്റെ സംഭാവനകളെക്കുറിച്ച് സഭയിൽ സംസാരിച്ചത്. പിന്നാലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും സംസാരിച്ചു. തുടർന്നാണ് വിവിധ കക്ഷി നേതാക്കൾ സംസാരിച്ചത്.

വെങ്കയ്യ നായിഡു ആത്മകഥ എഴുതണമെന്നായിരുന്നു ഡിഎംകെ എംപി തിരുച്ചി ശിവയുടെ അഭ്യർത്ഥന. അംഗങ്ങളുടെ അന്തസ് ഉയർത്തിപ്പിടിച്ച അദ്ധ്യക്ഷനായിരുന്നു താങ്കൾ. അവരുടെ ചെറിയ പ്രശ്‌നങ്ങൾ പോലും കേൾക്കാൻ താങ്കൾ മനസ് കാണിച്ചിരുന്നുവെന്നും തിരുച്ചി ശിവ പറഞ്ഞു. ഈ സഭയ്‌ക്ക് താങ്കൾ നൽകിയ സംഭാവന ഒരിക്കലും മറക്കില്ല. സഭ താങ്കളെ എന്നും മിസ് ചെയ്യും എന്ന് മാത്രമാണ് പറയാനുളളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് വർഷമായി മാത്രമേ എനിക്ക് താങ്കളെ അറിയൂ. പക്ഷെ ഒരു ജീവിതകാലം മുഴുവൻ നീളുന്ന പരിചയമായിട്ടാണ് തോന്നുന്നതെന്ന് ആയിരുന്നു ബിജെഡി എംപി സസ്മിത് പത്രയുടെ പ്രതികരണം. ഒരു പക്ഷെ താങ്കളിൽ നിന്ന് ഏറ്റവും കൂടുതൽ വഴക്ക് കേട്ടിട്ടുളള അംഗം ഞാൻ ആയിരിക്കും പക്ഷെ ഏറ്റവും കൂടുതൽ സ്‌നേഹവും താങ്കൾ എനിക്ക് നൽകിയിരുന്നുവെന്നായിരുന്നു എഎപി അംഗം സഞ്ജയ് സിംഗിന്റെ വാക്കുകൾ.

Tags: Vice Presidentrajya sabhaM. Venkaiah Naidu
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies