ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾക്ക് രണ്ട് ഗഡുകളായുളള നികുതി വിഹിതം കേന്ദ്ര സർക്കാർ അനുവദിച്ചു. 1.16 ലക്ഷം കോടി രൂപയുടെ നികുതി വിഭജനത്തിന്റെ രണ്ട് ഗഡുക്കൾ കേന്ദ്രം ബുധനാഴ്ച പുറത്തിറക്കി. സംസ്ഥാനങ്ങളുടെ മൂലധന-വികസന ചെലവുകൾ ത്വരിതപ്പെടുത്തുന്നതിന് അവരുടെ കരങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയ്‌ക്ക് അനുസൃതമാണിതെന്ന് ധനമന്ത്രാലയ പ്രസ്താവനയിൽ പറഞ്ഞു.
58,332.86 കോടി രൂപ സാധാരണ പ്രതിമാസ വിഹിതത്തിൽ നിന്ന് 1,16,665.75 കോടി രൂപ നികുതി വിഭജനത്തിന്റെ രണ്ട് ഗഡുക്കളായി കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുണ്ട്. നിലവിൽ കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയുടെ 41 ശതമാനം ഒരു സാമ്പത്തിക വർഷത്തിൽ 14 ഗഡുക്കളായി സംസ്ഥാനങ്ങൾക്കിടയിൽ വിനിയോഗിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. കേരളത്തിന് 2,245.84 കോടി കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
Comments