കെജ്രിവാളിനെ തളളി കോമൺവെൽത്ത് മെഡൽ ജേതാവ്; തന്നെ സഹായിച്ചത് യോഗി സർക്കാരെന്ന് ദിവ്യ കാക്രൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്രിവാളിനെ തളളി കോമൺവെൽത്ത് മെഡൽ ജേതാവ്; തന്നെ സഹായിച്ചത് യോഗി സർക്കാരെന്ന് ദിവ്യ കാക്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2022, 08:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഡൽഹി സർക്കാരിനും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമെതിരെ വിമർശനവുമായി കോമൺവെൽത്ത് മെഡൽ ജേതാവ് ദിവ്യ കാക്രൻ. കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും എന്നാൽ മുഖ്യമന്ത്രി ഒരു തരത്തിലും തന്നെ സഹായിച്ചില്ല എന്നുമാണ് കാക്രൻ പറഞ്ഞത്. തന്നെ യോഗി സർക്കാരാണ് സഹായിച്ചത് എന്നും കാക്രൻ വെളിപ്പെടുത്തി. കോമൺവെൽത്തിൽ വെങ്കലം നേടിയതിന് പിന്നാലെ ദിവ്യ കാക്രന് അഭിനന്ദനങ്ങളുമായി കെജ്രിവാൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാക്രന്റെ പ്രതികരണം.

2017 ൽ മെഡിൽ നേടിയ ശേഷം കെജ്രിവാളുമായി താൻ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും സഹായിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല എന്നും കാക്രൻ പറഞ്ഞു. രേഖാമൂലം ആവശ്യപ്പെട്ടാൽ സഹായം ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. തുടർന്ന് സഹായത്തിനായി താൻ സമീപിച്ചെന്നും എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്നും കാക്രൻ പറഞ്ഞു. യാത്രാ ചെലവുകൾക്കോ, ഭക്ഷണത്തിനോ വേണ്ട സഹായങ്ങൾ പോലും ഡൽഹി സർക്കാർ ചെയ്തു തന്നില്ല എന്നും താരം വ്യക്തമാക്കി.

ചെറിയ പ്രായം മുതൽ ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. പെൺകുട്ടികളുമായി ഗുസ്തി പിടിക്കുകയാണെങ്കിൽ, ആരും തനിക്ക് പണം തരില്ല. അതിനാൽ കൂടുതലും ആൺകുട്ടികളുമായാണ് മത്സരിക്കാറുള്ളത്. 2017 വരെ ഡൽഹിക്ക് 58 മെഡലുകൾ നേടിക്കൊടുത്തിട്ടുണ്ട്. എന്നാൽ സർക്കാർ തനിക്ക് ഒരു പാരിതോഷികം പോലും നൽകിയിട്ടില്ല. ഭക്ഷണത്തിനോ യാത്രാ ആവശ്യങ്ങൾക്കോ വേണ്ട സഹായങ്ങൾ പോലും ഒരുക്കിയിരുന്നില്ല. ട്രെയിനിൽ നിലത്തിരുന്നാണ് യാത്ര ചെയ്തിരുന്നത്. താൻ സഹായത്തിന് വേണ്ടി യാചിക്കുകയല്ല, അത് തന്റെ അവകാശമാണെന്നാണ് ദിവ്യ പറയുന്നത്.

2018 മുതലാണ് താൻ യുപിക്ക് വേണ്ടി പോരാടാൻ തുടങ്ങിയത്. 2019 ൽ ഉത്തർപ്രദേശ് സർക്കാർ എനിക്ക് റാണി ലക്ഷ്മിഭായി അവാർഡ് നൽകിയെന്ന് ഗുസ്തി താരം പറഞ്ഞു. 2020 ൽ സർക്കാർ തങ്ങൾക്ക് ആജീവനാന്ത പെൻഷൻ നൽകി. തുടർന്ന് 50 ലക്ഷം രൂപയും ഓഫീസർ പദവിയും തന്നു. യുപി സർക്കാർ തനിക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയെന്നും യോഗി ആദിത്യനാഥിനോട് എന്നും കടപ്പെട്ടിരിക്കുമെന്നും ദിവ്യ വ്യക്തമാക്കി.

Tags: aravind kejriwalyogi adithyanathDivya Kakrancommonwealth 2022
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies