തിരുവനന്തപുരം: ആസാദ് കശ്മീർ പരാമർശത്തിൽ ജലീലിനെതിരെ സിപിഐ അനുകൂല അഭിഭാഷക സംഘടന രംഗത്ത്. രാജ്യത്തിന്റെ ഐക്യം തകർക്കുന്ന പരാമർശമാണ് ജലീൽ നടത്തിയതെന്നും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ജലീൽ മാപ്പ് പറയണമെന്നും ലോയേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും ഐക്യത്തിനുമെതിരാണ് ജലീലിന്റെ പരാമർശങ്ങൾ എന്ന് അസോസിയേഷൻ ഓഫ് ലോയേഴ്‌സ് വ്യക്തമാക്കി.
കെടി ജലീലിന്റെ രാജ്യവിരുദ്ധ പ്രസ്താവനയെ തള്ളി മന്ത്രി എംവി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. ഇന്ത്യൻ അധീന കശ്മീർ എന്ന പദപ്രയോഗം സിപിഎം നടത്താറില്ലെന്നും ഏത് സാഹചര്യത്തിലാണ് ജലീൽ ഇപ്രകാരം പറഞ്ഞതെന്ന് വിശദീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
എന്നാൽ താൻ ആസാദ് കശ്മീർ എന്നെഴുതിയത് ഡബിൾ ഇൻവേർട്ടഡ് കോമയിൽ ആണെന്നും അതിന്റെ അർത്ഥം മനസിലാകാത്തവരോട് സഹതാപം മാത്രമാണെന്നുമാണ് ജലീലിന്റെ വിശദീകരണം.
Comments