മുംബൈ : ഓഹരി വിപണികളിലെ മുന്നേറ്റം തുടർന്ന് നിഫ്റ്റി 17,930 ന് മുകളിലെത്തി. ആഗോള വിപണിയിലെ മുന്നേറ്റവും രാജ്യത്തെ പണപ്പെരുപ്പം തുടർച്ചയായ മാസങ്ങളിൽ കുറയുന്ന പ്രവണത വന്നിരുന്നു. ഇതാണ് വിപണിയെ നേട്ടത്തിലേക്ക് എത്തിച്ചത്. സെൻസെക്സ് 300 പോയിന്റ് ഉയർന്ന് 60,169 ന് മുകളിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയിൽ ഇത് 100 പോയിന്റ് നേട്ടത്തിൽ 17,930 ന് മുകളിലാണ്.
ബജാജ് റിനാൻസ്, ഇൻഡസിൻഡ് ബാങ്ക്, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, എൽആൻഡ്ടി, എസ്ബിഐ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, ഐടിസി എന്നീ ഓഹരികളാണ് നേട്ടത്തിൽ മുന്നേറുന്നത്.സെക്ടറൽ സൂചികകളിൽ നിഫ്റ്റി ബാങ്ക്, എഫ്എംസിജി എന്നിവയാണ് നേട്ടത്തിൽ. കൂടാതെ ഏഷ്യൻ സൂചികകളിലും, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ടെക് മഹീന്ദ്ര, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര,നെസ് ലെ, കൊട്ടക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക് ,ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
ഐടി സൂചികയും നഷ്ടത്തിലാണ്.
ഇന്നലെ 1,376.84 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വാങ്ങിയത്. എന്നാൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 136.24 കോടി രൂപയുടെ നിക്ഷേപം പിൻലിച്ചു. ഇതിൽ മ്യൂച്ചൽ ഫണ്ടുകളും ഉൾപ്പെടും.
Comments