മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സവാരി ആപ്പിന് സ്റ്റാർട്ടിങ് ട്രബിൾ; പ്ലേസ്‌റ്റോറിൽ ഇതുവരെയും ലഭ്യമായില്ല
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സവാരി ആപ്പിന് സ്റ്റാർട്ടിങ് ട്രബിൾ; പ്ലേസ്‌റ്റോറിൽ ഇതുവരെയും ലഭ്യമായില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 10:39 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ടാക്‌സി ആപ്ലിക്കേഷനായ ‘കേരള സവാരി’ ഇതുവരെ പ്രവർത്തന സജ്ജമായില്ല. ബുധനാഴ്ച രാത്രി 12 മണി മുതൽ പ്രവർത്തനം തുടങ്ങുമെന്നായിരുന്നു തൊഴിൽ വകുപ്പ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതുവരെയും കേരള സവാരി ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായില്ലെന്നാണ് റിപ്പോർട്ട്.

കേരള സർക്കാർ അഭിമാനത്തോടെ മുന്നോട്ടുവെച്ച പദ്ധതിയായിരുന്നു കേരള സവാരി ആപ്പ്. ആദ്യമായിട്ടായിരുന്നു രാജ്യത്ത് ഒരു സംസ്ഥാന സർക്കാർ ഓൺലൈൻ ടാക്‌സി ആപ്പ് പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് അറിയിച്ച സമയം പിന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആപ്പ് ഇതുവരെ ലഭ്യമായില്ല. എന്തുകൊണ്ടാണ് ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാകാൻ വൈകുന്നത് എന്ന കാര്യത്തിനും അധികൃതർ ഇതുവരെ കൃത്യമായ വിശദീകരണം നൽകിയിട്ടില്ല.

ആപ്പിന്റെ പ്രവർത്തനം വൈകുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, ജീവനക്കാർക്ക് ആപ്ലിക്കേഷനിൽ കയറാൻ സമയം വേണമെന്നായിരുന്നു നേരത്തെ മറുപടി നൽകിയിരുന്നത്. അതായത്, പദ്ധതി പ്രകാരം കേരള സവാരിയിൽ 571 വാഹനങ്ങളാണ് ഉള്ളത്. അവർക്ക് ആദ്യം ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ടെന്നും അതിന് ശേഷമായിരിക്കും ഉപഭോക്താക്കൾക്ക് ഈ ആപ്പ് ലഭിക്കുക എന്നായിരുന്നു തൊഴിൽ വകുപ്പ് അറിയിച്ചത്.

ഇതുവരെ വകുപ്പ് അധികൃതർ നൽകിയ നിർദേശമനുസരിച്ച് ഇന്നലെ രാത്രി 12 മണിയോടെ ഉപഭോക്താക്കൾ ഉൾപ്പെടെയുള്ളവർക്ക് പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ലഭിക്കേണ്ടതാണ്. മറ്റ് സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് കേരള സവാരി ആപ്പ് പ്രകാരം ടാക്‌സികൾക്ക് നിരക്ക് കുറവായിരിക്കുമെന്ന അവകാശവാദവുമായി ഏറെ കൊട്ടിഘോഷിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോഴും പൊതുജനങ്ങൾക്ക് ലഭ്യമാകാത്തത്.

Tags: online taxi
Share
Tweet
SendShare

More News from this section

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 51 പള്ളിയോടങ്ങൾ അണിനിരക്കും, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

Latest News

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies