ചെന്നൈ: സ്വാതന്ത്ര്യദിനത്തിൽ ഉയർത്തിയ ദേശീയ പതാകയിൽ മത വാചകം എഴുതിയ സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ. ധരപുരം സ്കൂളിലെ അദ്ധ്യാപകനായ എബിൻ ആണ് അറസ്റ്റിലായത്. വീട്ടിലെ ബാൽക്കണിയിൽ ഉയർത്തിയ ദേശീയ പതാകയിലാണ് മത വാചകം എഴുതിയിരുന്നത്.
‘ജീസസ് ഇന്ത്യയെ അനുഗ്രഹിക്കും’ എന്നായിരുന്നു ദേശീയ പതാകയിൽ എബിൻ എഴുതിയിരുന്നത്. വാചകം പേപ്പറിൽ എഴുതിയ ശേഷം ദേശീയ പതാകയിൽ ഒട്ടിക്കുകയായിരുന്നു. ഹർ ഘർ തിരംഗയുടെ ഭാഗമായായിരുന്നു അദ്ധ്യാപകൻ ദേശീയ പതാക ഉയർത്തിയത്.
പതാക കണ്ട അയൽവാസികളാണ് പോലീസിൽ പരാതി നൽകിയത്. എബിന്റെ വീട്ടിൽ എത്തിയ പോലീസിന് പരാതി സത്യമാണെന്ന് ബോദ്ധ്യമാകുകയായിരുന്നു. തുടർന്നാണ് എബിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ദേശീയ മാനകങ്ങളെ അപമാനിക്കുന്നത് തടയൽ നിയമ പ്രകാരമാണ് സംഭവത്തിൽ എബിനെതിരെ കേസ് എടുത്തത്.
അതേസമയം കോയമ്പത്തൂരിലും സമാനമായ സംഭവം ഉണ്ടായി. സുന്ദരപുരത്തെ വീട്ടിൽ ഉയർത്തിയ ദേശീയ പതാകയിലാണ് വീണ്ടും മതവാചകം പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments