ലണ്ടൻ: ജന്മാഷ്ടമി ദിനം ആഘോഷമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനകും കുടുംബവും. ഭക്തിവേദാന്ത മനോർ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ജന്മാഷ്ടമി ദിനം ഋഷി സുനക് ആഘോഷിച്ചത്. ഋഷി സുനകിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ അക്ഷത മൂർത്തിയും ക്ഷേത്രത്തിലെത്തി.
ട്വിറ്ററിലൂടെ ഋഷി സുനക് തന്നെയാണ് ക്ഷേത്ര ദർശനത്തിന്റെ വിവരം പുറത്തുവിട്ടത്. ഭാര്യയോടൊപ്പം പ്രാർത്ഥിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ‘ഹിന്ദുക്കളുടെ പ്രധാന ആഘോഷമായ ജന്മാഷ്ടമിയ്ക്ക് ഭാര്യ അക്ഷത മൂർത്തിയ്ക്കൊപ്പം ഭക്തിവേദാന്ത മനോർ ക്ഷേത്രത്തിൽ ദർശനം നടത്തി’ എന്ന കുറിപ്പിനൊപ്പമായിരുന്നു അദ്ദേഹം ചിത്രം പങ്കുവെച്ചത്. ഇന്ത്യയിൽ വേരുകളുള്ള ഋഷി സുനക് ഹിന്ദു സംസ്കാരം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്.
അതേസമയം അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയിട്ടുണ്ട്. നിരവധി പേരാണ് അദ്ദേഹത്തിന്റെ ട്വീറ്റിന് താഴെ ആശംസകളുമായി രംഗത്ത് എത്തിയത്.
Comments