പുരുഷന്മാരേക്കാൾ കഴിവുള്ളവരാണ് വനിതകൾ; സ്ത്രീ ജഗദ് ജനനിയാണ്; ഒറ്റയ്ക്ക് മുന്നോട്ട് കുതിക്കാൻ അവർ പ്രാപ്തരായിക്കഴിഞ്ഞു ; മോഹൻ ഭാഗവത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുരുഷന്മാരേക്കാൾ കഴിവുള്ളവരാണ് വനിതകൾ; സ്ത്രീ ജഗദ് ജനനിയാണ്; ഒറ്റയ്‌ക്ക് മുന്നോട്ട് കുതിക്കാൻ അവർ പ്രാപ്തരായിക്കഴിഞ്ഞു ; മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 07:46 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : സമൂഹത്തിൽ സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഇന്ന് പുരുഷന്മാരേക്കാൾ കഴിവുള്ളവരാണ് സ്ത്രീകൾ. അതിനാൽ അവരെ ആരും ഉയർത്തിക്കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും, സ്വയം വഴി തിരഞ്ഞെടുക്കാനും മുന്നോട്ട് കുതിക്കാനും അവർ പ്രാപ്തരായിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ വിശ്വ ഗുരുവാക്കുന്നതിൽ സ്ത്രീകളുടെ പങ്ക് നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. നാഗ്പൂരിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളെ ജഗദ് ജനനി( പ്രപഞ്ചത്തിന്റെ മാതാവ്) ആയാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ചില വീടുകളിൽ അവരെ അടിമകളെപ്പോലെ കാണുന്നു. സ്ത്രീ ശാക്തീകരണം വീട്ടിൽ നിന്ന് ആരംഭിക്കണമെന്നും അവർക്ക് സമൂഹത്തിൽ അർഹമായ സ്ഥാനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

പുരുഷന്മാർ സ്ത്രീകളെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കേണ്ടതില്ല, കാരണം അവർ പുരുഷന്മാരേക്കാൾ കഴിവുള്ളവരാണ്. അതുകൊണ്ട് തന്നെ അവർക്ക് മാർഗനിർദേശം ആവശ്യമില്ല. അവരെ നയിക്കാൻ പുരുഷന്മാർക്കാവില്ല. അതിനാൽ, അവർ സ്വയം അവരുടെ വഴി തിരഞ്ഞെടുക്കട്ടെയെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.

ഇത്രയും കാലം സ്ത്രീകളെ വീടിനുള്ളിൽ ഒതുക്കി നിർത്തി. ഇനിയവർ ശാക്തീകരിക്കപ്പെടേണ്ട കാലമാണ്. പുരുഷനാണോ സ്ത്രീക്കാണോ പ്രാധാന്യമെന്ന് നാം ചിന്തിക്കേണ്ട കാര്യമില്ല, കാരണം രണ്ട്‌പേരും ഒരേ രഥത്തിലെ രണ്ട് ചക്രങ്ങളാണ്.

ഇന്ത്യയെ വിശ്വഗുരു ആക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം അനിവാര്യമാണ്. ഒരു വശത്ത് സ്ത്രീകൾക്ക് തുല്യാവകാശം ലഭിക്കുമ്പോൾ മറുവശത്ത് അവരെ അടിമകളായി കണകാക്കുന്നു. ഇത്തരം ചിന്തകൾ ഉപേക്ഷിച്ച് സ്ത്രീക്കും സമൂഹത്തിൽ തുല്യസ്ഥാനം നൽകുകയാണ് വേണ്ടത്.

സമൂഹത്തിൽ സ്ത്രീകളോടുള്ള മനോഭാവവും മാറിക്കൊണ്ടിരിക്കുകയാണെന്നും മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി. കാലത്തിനനുസരിച്ച് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ വേഗത കൂട്ടേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 30 ശതമാനം സംവരണം നൽകുന്നതിനെച്ചൊല്ലി പലപ്പോഴും തർക്കം നിലനിൽക്കുന്നുണ്ട്, എന്നാൽ ക്രമേണ എല്ലാം സ്ത്രീകൾക്ക് അനുകൂലമായി സംഭവിക്കുന്നു.

മൂല്യങ്ങളെയും, വിവാഹത്തെയും, സ്ത്രീ സ്വാതന്ത്ര്യത്തെയും, കുടുംബ ബന്ധങ്ങളെയും വിമർശിക്കുന്നവർ ഇന്ന് ഇന്ത്യൻ കുടുംബ വ്യവസ്ഥയെക്കുറിച്ച് ഗവേഷണം നടത്തുകയാണ്. ആയിരക്കണക്കിന് വർഷങ്ങളായി നാം പറഞ്ഞുവരുന്ന കാര്യങ്ങളാണ് (പ്രത്യേകിച്ച് ഇന്ത്യൻ കുടുംബ വ്യവസ്ഥയുടെ ഗുണങ്ങളെക്കുറിച്ച്), അവർ ഇപ്പോൾ സംസാരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

Tags: womenmohan bhagwatRSSwomen empowermentequality
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies