സൊമാലിയയിലെ ഭീകരാക്രമണം; ഹോട്ടൽ ഇപ്പോഴും ഭീകരരുടെ നിയന്ത്രണത്തിൽ; അൽ ഷബാബിന്റെ ലക്ഷ്യം സർക്കാരിനെ അട്ടിമറിച്ച് സൊമാലിയയെ ഇസ്ലാമിക നിയമത്തിന് കീഴിലാക്കുക - Al Qaeda-linked militants attacked a hotel in Somalia
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൊമാലിയയിലെ ഭീകരാക്രമണം; ഹോട്ടൽ ഇപ്പോഴും ഭീകരരുടെ നിയന്ത്രണത്തിൽ; അൽ ഷബാബിന്റെ ലക്ഷ്യം സർക്കാരിനെ അട്ടിമറിച്ച് സൊമാലിയയെ ഇസ്ലാമിക നിയമത്തിന് കീഴിലാക്കുക – Al Qaeda-linked militants attacked a hotel in Somalia

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 05:59 pm IST
Facebook
Twitter
WhatsAppTelegram

മൊഗാദിഷു: സൊമാലിയയിലെ പ്രശസ്ത ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 12 പേർ. രാജ്യത്തെ സജീവ ഭീകരസംഘടനയായ അൽ ഷബാബാണ് ആക്രമണത്തിന് പിന്നിൽ. ഇവർ അൽ-ഖ്വായ്ദയുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പാണെന്നാണ് സൂചന. സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ വെള്ളിയാഴ്ചയായിരുന്നു ആക്രമണമുണ്ടായത്.

ഹോട്ടൽ ഇപ്പോഴും ഭീകരരുടെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോർട്ടുകൾ. പ്രദേശമാകെ സൈന്യം വളഞ്ഞിട്ടുണ്ടെങ്കിലും ഭീകരരെ ഇതുവരെ കീഴ്‌പ്പെടുത്താനായിട്ടില്ല. വെള്ളിയാഴ്ച വൈകിട്ട് ഹയാത്ത് ഹോട്ടലിലേക്കുള്ള വഴി കാർ ബോംബ് ഉപയോഗിച്ച് ഭീകരർ തകർത്തിരുന്നു. വഴി തടഞ്ഞതിന് ശേഷമായിരുന്നു ഭീകരർ ഹോട്ടലിൽ കയറി അവിടെയുണ്ടായിരുന്നവരെ വെടിവെച്ച് വീഴ്‌ത്തിയത്. തീവ്രവാദികളിൽ നിന്ന് ഹോട്ടലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള സൈന്യത്തിന്റെ ശ്രമം തുടരുകയാണ്. ഹോട്ടലിന്റെ ഒട്ടുമിക്ക ഭാഗങ്ങളും സൈന്യവുമായുള്ള പോരാട്ടത്തിൽ തകർന്നിട്ടുണ്ട്.

ഏതാണ്ട് 10 വർഷത്തിലേറെയായി സൊമാലിയൻ സർക്കാരിനെ അട്ടിമറിക്കാനുള്ള കഠിനമായ പോരാട്ടത്തിലാണ് അൽ ഷബാബ് ഭീകരർ. ഇസ്ലാമിക നിയമത്തെ അടിസ്ഥാനമാക്കിയുള്ള ഭരണം സ്ഥാപിക്കുകയാണ് അൽ ഷബാബിന്റെ ലക്ഷ്യം. കഴിഞ്ഞ മെയ് മാസത്തിൽ സൊമാലിയയുടെ പുതിയ പ്രസിഡന്റായി ഹസൻ ഷെയ്ഖ് മുഹമ്മദ് അധികാരമേറ്റതിന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് വെള്ളിയാഴ്ച നടന്നത്.

സാധാരണക്കാരേക്കാൾ ഉപരി രാജ്യത്തെ നിയമനിർമ്മാതാക്കളും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും വന്നുചേരുന്ന സുപ്രധാന ഇടമായിരുന്നു ഹയാത്ത് ഹോട്ടൽ. അതുകൊണ്ട് കൂടിയാണ് ഇവിടെ തന്നെ ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ട 12 പേർ ആരെല്ലാമാണെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രമുഖരും സർക്കാർ ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന.

Tags: hotelSOMALIAal-Qaeda
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies