സ്ത്രീ ശാക്തീകരണത്തിനായി സഖി എക്‌സ്പ്രസ് പദ്ധതി: 6,670 സ്‌കൂട്ടറുകൾ വിതരണം ചെയ്ത് അസം സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീ ശാക്തീകരണത്തിനായി സഖി എക്‌സ്പ്രസ് പദ്ധതി: 6,670 സ്‌കൂട്ടറുകൾ വിതരണം ചെയ്ത് അസം സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2022, 09:59 pm IST
FacebookTwitterWhatsAppTelegram

ദിസ്പൂർ: അസം സംസ്ഥാന ഗ്രാമീണ ഉപജീവന മിഷന്റെ പദ്ധതിയായ സഖി എക്‌സ്പ്രസിനു കീഴിൽ 6.670 സ്‌കൂട്ടറുകൾ വിതരണം ചെയ്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വനിത സ്വയം സഹായ സംഘാംഗങ്ങളുടെ സാമ്പത്തിക പുരോഗതി മെച്ചപ്പെടുത്തുന്നതിനും സ്വയം പര്യാപ്തതയും സ്വാതന്ത്ര്യവും കൈവരിക്കുന്നതിനുമാണ് സഖി എക്പ്രസിനു കീഴിൽ സ്‌കൂട്ടറുകൾ വിതരണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജീവിക സഖി എക്‌സ്പ്രസ് പദ്ധതിയ്‌ക്ക് കീഴിൽ 4,238 സ്‌കൂട്ടറുകൾ വിതരണം ചെയ്തിരുന്നു. ഇരു വർഷങ്ങളിലുമായി ഇതു വരെ 10,908 സ്‌കൂട്ടറുകളാണ് സംസ്ഥാനത്തെ വനിതകൾക്ക് സ്വയം സഹായ സംഘങ്ങൾ വഴി നൽകിയത്. ഇതിന് പുറമേ കൃഷി സഖി, ബീമാ സഖി, പശു സഖി, ജീവിക സഖി ഉപഭോക്താക്കളും ഉൾപ്പെടുമെന്ന് സർക്കാർ അറിയിച്ചു.

രാജ്യം പാൽ, മുട്ട, ഭക്ഷ്യ എണ്ണ, ധാന്യങ്ങൾ എന്നിവയ്‌ക്കായി അസമിനെ ആശ്രയിക്കുന്നുണ്ടെന്നും ഈ മേഖലകളിൽ നിന്നും സംരംഭങ്ങൾ സൃഷ്ടിക്കാനും കഴിയണമെന്നും അദ്ദേഹം നിർദേശിച്ചു. വനിതകളുടെ പ്രവർത്തനങ്ങളെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉത്പാദന യൂണിറ്റുകളാക്കി മാറ്റണമെന്നും അതുവഴി സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുടിൽ വ്യവസായം വഴി പ്രതിവർഷം 35 ലക്ഷം രൂപ വരുമാനമുണ്ടാക്കുന്ന ലംഖിപൂർ ജില്ലയിലെ വനിതയെ ഏവരും മാതൃകയാക്കണമെന്നും ഹിമന്ത സൂചിപ്പിച്ചു.

കുടുംബാസൂത്രണത്തിന്റെ പ്രധാന്യത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. വലുതും ദാരിദ്ര്യം നിറഞ്ഞതുമായ കുടുംബത്തെക്കാൾ മുൻഗണന ചെറുതും സന്തുഷ്ടവുമായ കുടുംബത്തിനാകണമെന്നും അദ്ദേഹം പറഞ്ഞു. വായ്പ വരവിന്റെയും സംരംഭങ്ങളുടെയും പ്രധാന്യത്തെ കുറിച്ച് പറയവേ സംഘങ്ങൾ കൃത്യമായി വായ്പകൾ തിരിച്ചടയ്‌ക്കുന്നതിനെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു.

Tags: AssamHIMANTHA BISWA SARMA
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies