അമിത് ഷായുടെ തെലങ്കാന സന്ദർശനം; ബിജെപിക്ക് മേൽക്കൈ; കോൺഗ്രസ് നേതാക്കളെ ചർച്ചയ്ക്ക് വിളിച്ച് പ്രിയങ്ക വാദ്ര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമിത് ഷായുടെ തെലങ്കാന സന്ദർശനം; ബിജെപിക്ക് മേൽക്കൈ; കോൺഗ്രസ് നേതാക്കളെ ചർച്ചയ്‌ക്ക് വിളിച്ച് പ്രിയങ്ക വാദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 12:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തെലങ്കാന സന്ദർശനത്തിൽ കോൺഗ്രസ് ക്യാമ്പിൽ അങ്കലാപ്പ്. ജൂനിയർ എൻടിആറുമായി ഉൾപ്പെടെ കൂടിക്കാഴ്ച നടത്തിയ അമിത് ഷായുടെ നീക്കം പ്രാദേശിക മാദ്ധ്യമങ്ങൾ ആഘോഷിച്ചിരുന്നു. മുനുഗോഡെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമിത് ഷാ നേരിട്ട് സംസ്ഥാനത്ത് എത്തിയതോടെ ബിജെപി പ്രവർത്തകർ ഇരട്ടി ആവേശത്തിലാണ്. എന്നാൽ അമിത് ഷായുടെ സന്ദർശനം കോൺഗ്രസ് ഹൈക്കമാൻഡിനെ ആശങ്കയിൽ ആക്കിയെന്നാണ് റിപ്പോർട്ടുകൾ.

തെലങ്കാനയിൽ നിന്നുളള നേതാക്കളെ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഡൽഹിയിലേക്ക് കൂടിക്കാഴ്ചയ്‌ക്ക് വിളിച്ചിട്ടുണ്ട്. തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ രെവന്ത് റെഡ്ഡിയുമായുളള നേതാക്കളുടെ അഭിപ്രായ ഭിന്നത പരിഹരിക്കുന്നതുൾപ്പെടെയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. രെവന്ത് റെഡ്ഡിയുടെ പ്രവർത്തനശൈലിയെ വിമർശിച്ച് പലരും രംഗത്തെത്തിയിരുന്നു.

കോൺഗ്രസ് എംഎൽഎ ആയിരുന്ന കോമാത്തി റെഡ്ഡി രാജഗോപാൽ റെഡ്ഡി രാജിവെച്ച് ബിജെപിയിലെത്തിയതോടെയാണ് മുനുഗോഡെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ ദിവസം ചൗട്ടുപാൽ മണ്ഡൽ പ്രജാ പരിഷദ് പ്രസിഡന്റ് തദൂരി വെങ്കട്ട് റെഡ്ഡിയും ബിജെപിയിൽ ചേർന്നിരുന്നു. നൂറു കണക്കിന് അനുയായികൾക്കൊപ്പമുളള ഈ മാറ്റം ടിആർഎസിന് വൻ തിരിച്ചടിയാണ്.

തെലങ്കാനയിൽ നിന്നുളള കോൺഗ്രസ് എംപിമാരായ രെവന്ത് റെഡ്ഡി, ഉത്തം കുമാർ റെഡ്ഡി, കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ് ബാട്ടി വിക്രമാർക്ക ലെജിസ്‌ളേറ്റീവ് കൗൺസിൽ അംഗം ജീവൻ റെഡ്ഡി എന്നിവരെ ഉൾപ്പെടെയാണ് കൂടിക്കാഴ്ചയ്‌ക്കായി വിളിച്ചിട്ടുളളത്. തെലങ്കാനയിലെ കാര്യങ്ങൾ നോക്കാനായി എഐസിസി സെക്രട്ടറി നദീം ജാവേദിനെ അടുത്തിടെ കോൺഗ്രസ് നിയോഗിച്ചിരുന്നു. പ്രിയങ്കയ്‌ക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം.

തിങ്കളാഴ്ച വൈകിട്ട് നേതാക്കൾ ഡൽഹിയിലെ മറ്റ് മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമാകും പ്രിയങ്ക ഇവരെ കാണുക. അമിത് ഷായുടെ പ്രചാരണങ്ങൾക്ക് തെലങ്കാനയിലെങ്ങും വലിയ ആവേശമാണ് കാണുന്നത്. ഇതുൾപ്പെടെയുളള ഘടകങ്ങളാണ് കോൺഗ്രസിനെ സംസ്ഥാനത്തെ പ്രശ്‌നങ്ങളിൽ അടിയന്തിര ഇടപെടലിന് പ്രേരിപ്പിച്ചത്.

Tags: Amit Shahഅമിത് ഷാകോൺഗ്രസ്
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies