ടൊയോട്ട കിർലോസ്‌കർ മോട്ടോർ തങ്ങളുടെ 2022 ലാൻഡ് ക്രൂയിസർ എസ്‍യുവി ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ വർഷം ജൂണിൽ അപ്‌ഡേറ്റ് ചെയ്ത മോഡൽ പുറത്തിറക്കിയപ്പോൾ, ഇന്ത്യ-സ്‌പെക്ക് മോഡലിന്റെ വിശദാംശങ്ങൾ ഒരു ഔദ്യോഗിക ബ്രോഷറിൽ നിന്നും ചോർന്ന് ഇന്റർനെറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 3.3 ലിറ്റർ, വി6 ഡീസൽ എഞ്ചിനിലാണ് ലാൻഡ് ക്രൂയിസർ എസ്‍യുവി എത്തുന്നത്.
ഈ എഞ്ചിൻ പരമാവധി 305 bhp കരുത്തും 700 Nm ടോർക്കും ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 4985 mm നീളം, 19980 mm വീതി, 1945 mm ഉയരവുമാണ് വാഹനത്തിനുള്ളത്. വീൽബേസ് 2.850-ഉം ഗ്രൗണ്ട് ക്ലിയറൻസ് 230 mm ആണെന്നുമാണ് ചോർന്ന ബ്രോഷറിൽ പ്രകാരം പുറത്തുവരുന്ന റിപ്പോർട്ടുകൾ. സൂപ്പർ വൈറ്റ്, പ്രഷ്യസ് വൈറ്റ് പേൾ, ഡാർക്ക് റെഡ് മൈക്ക മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, ഡാർക്ക് ബ്ലൂ മൈക്ക എന്നിങ്ങനെ വിവിധ കളർ ഓപ്ഷനുകളിലും കമ്പനി വാഹനം വാഗ്ദാനം ചെയ്യുന്നു.
ചോർന്ന് ബ്രോഷർ പ്രകാരം, പുതിയ ടൊയോട്ട എസ്‍യുവിയിൽ സംയോജിത എൽഇഡി-ഡിആർഎല്ലുകളോട് കൂടിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ ഗ്രിൽ, പുതിയ ഫണ്ട് ആന്റ് റിയർ ബമ്പറുകൾ, 20 ഇഞ്ച് അലോയ് വീലുകൾ, റാപ് എ റൗണ്ട് ടു പീസ് എൽഇഡി ടെയിൽ ലൈറ്റുകൾ, ഒരു ഇലക്ട്രിക് സൺറൂഫ് എന്നിവ വാഹനത്തിന് ലഭിക്കുന്നു. മൂന്ന് ഇന്റീരിയർ തീം ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 12.3 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച് സക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് ചാർജിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺഡ്രോൾ, ജെബിഎൽ സോഴ്‌സ് ചെയ്ത് 14 സ്പീക്കർ സിസ്റ്റം എന്നിവയും ലാൻഡ് ക്രൂയിസർ എസ്‍യുവിയ്‌ക്ക് കമ്പനി നൽകുന്നുണ്ട്.
Comments